Thursday 16 January 2020 02:59 PM IST : By സ്വന്തം ലേഖകൻ

കാത്തിരിപ്പ് അവസാനിക്കുന്നു, ‘ട്രാന്‍സ്’ റിലീസ് തീയതി പ്രഖ്യാപിച്ചു! പുതിയ പോസ്റ്റർ എത്തി

trance

ഫഹദ് ഫാസിലിനെയും നസ്രിയ നസീമിനെയും നായികാ നായകൻമാരാക്കി അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ട്രാൻസ് ഫെബ്രുവരി 14ന് തിയറ്ററുകളിൽ എത്തും. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പങ്കുവച്ചാണ് റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.

ഇടവേളയ്ക്ക് ശേഷമാണ് ഒരു അൻവർ റഷീദ് ചിത്രം തിയറ്ററിൽ എത്തുന്നത്. വിവാഹ ശേഷം ഫഹദും നസ്രിയയും ഒന്നിച്ച് അഭിനയിക്കുന്നു എന്നതും ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്. അമൽ നീരദ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം.

പല ഘട്ടങ്ങളായി രണ്ടു വർഷത്തെ ചിത്രീകരണത്തിനു ശേഷമാണ് ചിത്രം എത്തുന്നത്. പല സ്ഥലങ്ങളിലായി ചിത്രീകരിച്ച ട്രാൻസിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ വൈറലായിരുന്നു.