Saturday 15 February 2020 06:51 PM IST : By സ്വന്തം ലേഖകൻ

‘എന്നാലും മത്തായിച്ചാ നിങ്ങൾക്കീ ഗതി വന്നല്ലോ...’! ട്രാൻസിലെ സൗബിൻ പാടിയ ഗാനം എത്തി: വിഡിയോ

trance

ഫഹദ് ഫാസിലിനെയും നസ്രിയയെയും നായികാനായകൻമാരാക്കി അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ട്രാൻസിലെ പുതിയ ഗാനത്തിന്റെ ലിറിക്കൽ വിഡിയോ എത്തി. ‘എന്നാലും മത്തായിച്ചാ...’ എന്നാരംഭിക്കുന്ന ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത് ജാക്സൺ വിജയൻ ആണ്. സൗബിൻ ഷാഹിറും ബ്ലേസും ചേർന്നാണ് ആലാപനം. ജാക്സൺ വിജയനും ശ്രീനാഥ് ഭാസിയും ആണ് ബാക്ക് ഗ്രൗണ്ടിൽ പാടിയിരിക്കുന്നത്. വിനായക് ശശികുമാർ, ബ്ലേസ് എന്നിവർ ചേർന്നാണ് വരികളെഴുതിയത്. പാട്ട് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു.