Tuesday 18 February 2020 07:12 PM IST : By സ്വന്തം ലേഖകൻ

കിളിപറത്തുന്ന കാഴ്ചാനുഭവം; ഫഹദും നസ്രിയയും ഒരുമിക്കുന്ന ട്രാൻസ്; ആകാംക്ഷയേറ്റി ട്രെയിലർ

trans

മലയാളക്കര ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ട്രാൻസിന്റെ ട്രെയിലർ എത്തി. മോട്ടിവേഷനല്‍ സ്പീക്കറുടെ റോളിൽ ഫഹദ് ഫാസില്‍ അഭിനയിക്കുന്ന ചിത്രത്തിൽ നസ്രിയ ആണ് നായിക. തമിഴിലെ പ്രമുഖ സംവിധായകൻ ഗൗതം മേനോൻ ഒരു പ്രധാന വേഷത്തിലെത്തുന്ന 'ട്രാൻസി'ൽ സൗബിൻ ഷാഹിർ, വിനായകൻ, ചെമ്പൻ വിനോദ്, ദിലീഷ് പോത്തൻ, ശ്രീനാഥ് ഭാസി, അർജുൻ അശോകൻ, ജിനു ജോസഫ്, അശ്വതി മേനോൻ, ശ്രിന്ദ, ധർമജൻ ബോൾഗാട്ടി, അമൽഡ ലിസ് തുടങ്ങി വൻ താരനിര തന്നെ ഭാഗമാകുന്നുണ്ട്. .

'ബാഗ്ലൂർ ഡേയ്സ്' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഫഹദ് ഫാസിലും നസ്രിയയും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ട്രാൻസിനുണ്ട്. അൻവർ റഷീദ് എന്റർടെയിൻമെന്റിന്റെ ബാനറിൽ അൻവർ റഷീദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിൻസെന്റ് വടക്കന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. അമൽ നീരദ് ആണ് ചിത്രത്തിനായി ക്യാമറ ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. സൗണ്ട് ഡിസൈനിംഗിന് വളരെയധികം പ്രാധാന്യമുള്ള 'ട്രാൻസി'ന് വേണ്ടി അത് നിർവഹിക്കുന്നത് ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടിയാണ്. പ്രവീൺ പ്രഭാകർറിന്റേതാണ് എഡിറ്റിംഗ്. റെക്‌സ് വിജയന്റെ സഹോദരൻ ജാക്സൺ വിജയൻ, സംഗീത സംവിധായകനായി 'ട്രാൻസി'ൽ അരങ്ങേറുന്നു.

ഏകദേശം 20 കോടിയാണ് സിനിമയുടെ ബജറ്റ് എന്നും റിപ്പോർട്ട് ഉണ്ട്. അമല്‍ നീരദ് ഛായാഗ്രഹണം നിർവഹിക്കുന്നു. ഹോളിവുഡ് ചിത്രങ്ങളിലും പരസ്യചിത്രങ്ങളിലുമൊക്കെയാണ് സാധാരണയായി ഉപയോഗിക്കുന്ന റോബോട്ടിക് കാമറയിലാണ് ചിത്രത്തിലെ പ്രധാനപ്പെട്ട ഒരു സംഘട്ടന രംഗം ചിത്രീകരിക്കുന്നത്. ഇതാദ്യമായാണ് മലയാളത്തിൽ റോബോട്ടിക് ക്യാമറ ഉപയോഗിക്കുന്നത്. 'ട്രാൻസി'ന്റെ ആക്ഷൻ ൈകകാര്യം ചെയ്തിരിക്കുന്നത് സുപ്രീം സുന്ദറാണ്.

കന്യാകുമാരി, മുംബൈ, കൊച്ചി, ആംസ്റ്റർടാം എന്നിവിടങ്ങളിലാണ് ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. കേരളത്തിലും തമിഴ്നാട്ടിലും ആംസ്റ്റര്‍ഡാമിലും മുംബൈയിലുമായിട്ടായിരുന്നു ചിത്രീകരണം. ഏഴ് വര്‍ഷത്തിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയുമായാണ് ട്രാന്‍സ് പ്രേക്ഷകരിലേക്ക് വരുന്നത്.

2017ൽ ജൂലൈയിൽ ആണ് ചിത്രീകരണം ആരംഭിക്കുന്നത്. നാല് ഷെഡ്യൂളുകളിൽ രണ്ട് വർഷം നീണ്ട ചിത്രീകരണം തന്നെയായിരുന്നു അണിയറപ്രവർത്തകരും ഉദേശിച്ചിരുന്നത്. ചിത്രത്തിനായി ഫഹദ് താടി നീട്ടി വളർത്തി. ട്രാൻസിനായി തന്റെ സമയം മുഴുവൻ നൽകുകയുണ്ടായി. മാത്രമല്ല ചിത്രത്തിന്റെ ഡേറ്റ് പ്രശ്നങ്ങൾ ഒഴിവാക്കാൻ മറ്റു ചിത്രങ്ങളിലൊന്നും നടൻ ഈ കാലയളവിൽ കരാർ ഒപ്പിട്ടില്ല. ചിത്രം ഫെബ്രുവരി 20ന് തിയറ്ററുകളില്‍ എത്തും.