Wednesday 27 November 2024 03:52 PM IST : By സ്വന്തം ലേഖകൻ

മതനിന്ദ ആരോപണം: ‘ടര്‍ക്കിഷ് തര്‍ക്കം’ തിയറ്ററുകളില്‍ നിന്ന് താല്‍ക്കാലികമായി പിൻവലിച്ചു

turkish

മതനിന്ദ ആരോപിക്കപ്പെട്ടതിനെ തുടർന്ന്, സണ്ണി വെയിൻ, ലുക്ക്മാൻ, ഹരിശ്രീ അശോകന്‍ എന്നിവർ പ്രധാന കഥാപാത്രങ്ങളായ ‘ടര്‍ക്കിഷ് തര്‍ക്കം’ എന്ന സിനിമ തിയറ്ററുകളില്‍ നിന്ന് താല്‍ക്കാലികമായി പിൻവലിച്ചു. മതനിന്ദ ആരോപിച്ച് ചിത്രത്തിന്റെ നിർമാതാവിനും സംവിധായകനും അടക്കം ഭീഷണിയുണ്ടായതിനെ തുടർന്നാണ് തീരുമാനം.

സിനിമ കാണാന്‍ ആഗ്രഹിക്കുന്ന പ്രേക്ഷകരെ ചിലര്‍ തടയുന്ന അവസ്ഥയാണെന്നും ജനങ്ങളെ സത്യാവസ്ഥ ബോധിപ്പിച്ച ശേഷം വീണ്ടും ചിത്രം പുറത്തിറക്കുമെന്നും അണിയറപ്രവർത്തകർ പറഞ്ഞു. നവാഗതനായ നവാസ് സുലൈമാൻ സംവിധാനം ചെയ്ത സിനിമ മതത്തെ നിന്ദിക്കുകയോ അവഹേളിക്കുകയോ ചെയ്യുന്നതല്ലെന്നും അണിയറപ്രവർത്തകർ അറിയിച്ചു.