കാറ്റിനു ശേഷം അരുൺ കുമാർ അരവിന്ദ് സംവിധാവനം ചെയ്യുന്ന അണ്ടർ വേൾഡിൽ ആസിഫ് അലിയും ഫർഹാൻ ഫാസിലും നായകൻമാർ. ഷിബിൻ ഫ്രാൻസിസാണ് തിരക്കഥയെഴുതുന്നത്. നിരൂപക പ്രശംസ നേടിയ കാറ്റിലും ആസിഫ് അലിയായിരുന്നു നായകൻ. ആസിഫിന്റെ അഭിനയ ജീവിതത്തിലെ സുപ്രധാന കഥാപാത്രങ്ങളിലൊന്നാണ് കാറ്റിലെ നൂഹുക്കണ്ണ്. ഈയിടെ തിയേറ്ററുകളിലെത്തിയ ആസിഫിന്റെ ബിടെകും ഇബ്ലിസും ശ്രദ്ധേയമായിരുന്നു.
അമല്‍നീരദും ദുല്‍ഖര്‍ സല്‍മാനും ഒന്നിച്ച സി.ഐ.എയുടെ തിരക്കഥാകൃത്തായ ഷിബിന്‍ പൃഥ്വിരാജ് ചിത്രം പാവാടയുടെ കഥയെഴുതി. ഈ അടുത്ത കാലത്ത്, കോക്ക്ടെയില്‍, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, വണ്‍ ബൈ ടു, കാറ്റ് എന്നിവയാണ് അരുണ്‍കുമാറിന്റെ മുൻ ചിത്രങ്ങൾ.
ഞാൻ സ്റ്റീവ് ലോപ്പസ്, ബഷീറിന്റെ പ്രേമലേഖനം എന്നീ ചിത്രങ്ങൾക്കു ശേഷമുള്ള ഫർഹാൻ ചിത്രവും അണ്ടർവേൾഡാണ്. ഉടൻ ചിത്രീകരണമാരംഭിക്കും.