Wednesday 18 April 2018 05:30 PM IST : By സ്വന്തം ലേഖകൻ

ഉണ്ണി പെണ്ണായത് കാണാൻ അച്ഛനും അമ്മയും! ‘ചാണക്യതന്ത്രം’ ലുക്ക് കണ്ട് മനസ്സു നിറഞ്ഞ് അമ്മ

chanakya

ഉണ്ണി മുകുന്ദന്റെ സ്ത്രീവേഷം കാണാന്‍ അച്ഛനും അമ്മയും സഹോദരിയും എത്തിയപ്പോള്‍. കണ്ണന്‍താമരക്കുളം സംവിധാനം ചെയ്യുന്ന 'ചാണക്യതന്ത്രം' എന്ന ചിത്രത്തിനു വേണ്ടി മേക്കപ്പ്മാന്‍ പ്രദീപ് രംഗന്‍ അണിയിച്ചൊരുക്കിയ ഉണ്ണിമുകുന്ദന്റെ മേക്കോവര്‍ കാണാന്‍ കുടുംബാംഗങ്ങള്‍ എത്തിയ ചിത്രങ്ങളാണിത്. റിലീസ് അടുക്കുമ്പോള്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ പങ്കുവയ്ക്കുകയാണ് ഉണ്ണിയുടെ ഈ ചിത്രങ്ങള്‍. കണ്ണന്‍താമരക്കുളം സംവിധാനം ചെയ്യുന്ന 'ചാണക്യതന്ത്രം' എന്ന ചിത്രത്തിനു വേണ്ടി മേക്കപ്പ്മാന്‍ പ്രദീപ് രംഗനാണ് ഉണ്ണിമുകുന്ദനെ അണിയിച്ചൊരുക്കിയത്.

അച്ചായൻസിന് ശേഷം ഉണ്ണി മുകുന്ദനെ നായകനാക്കി കണ്ണൻ താമരക്കുളം ഒരുക്കുന്ന ചാണക്യതന്ത്രം ഈ മാസം 27 ന് റിലീസ് ചെയ്യും. സ്റ്റൈലിഷ് ഗെറ്റപ്പിലുള്ള ഉണ്ണിയുടെ മാസ് ഗെറ്റപ്പ് തന്നെയാണ് പോസ്റ്ററിന്റെ പ്രധാനആകർഷണം.

chanakya2



ശത്രുപക്ഷത്തെ നിമിഷങ്ങൾകൊണ്ട് ഇല്ലാതാക്കുന്ന ചാണക്യനെ അനുസ്മരിപ്പിക്കുന്ന തന്ത്രശാലിയായ പോരാളിയായാണ് ഉണ്ണിമുകുന്ദൻ ചിത്രത്തിൽ എത്തുന്നത്. നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോനും ഉണ്ണി മുകുന്ദനോടൊപ്പം ഒരു പ്രാധാന്യമുള്ള വേഷം അവതരിപ്പിക്കുന്നുണ്ട്.

ശിവദ, ശ്രുതി രാമചന്ദ്രന്‍, സായ്കുമാര്‍, രമേഷ് പിഷാരടി, ഹരീഷ് കണാരന്‍, സമ്പത്ത് എന്നിവരാണ് സിനിമയിലെ മറ്റുതാരങ്ങൾ. ആടുപുലിയാട്ടത്തിന്‍റെ തിരക്കഥാകൃത്തായ ദിനേശ് പളളത്താണ് ചാണക്യതന്ത്രത്തിനു തിരക്കഥയൊരുക്കുന്നത്. ഷാൻ റഹ്മാൻ ആണ് സംഗീതം. ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ പാടി അഭിനയിച്ച ഒരു ഗാനവും ഇതിനോടകം തന്നെ സൂപ്പര്‍ഹിറ്റാണ്.