Saturday 18 January 2020 09:28 AM IST : By സ്വന്തം ലേഖകൻ

ഉത്തരയുടെ ഹൃദയം കവർന്ന് പ്രിയപ്പെട്ടവൻ! വിവാഹ നിശ്ചയത്തിന്റെ ഹൈലൈറ്റ് വിഡിയോ എത്തി

uthara

ഉത്തര ഉണ്ണിയുടെ വിവാഹ നിശ്ചയത്തിന്റെ ഹൈലൈറ്റ് വിഡിയോ എത്തി. നിതേഷ് നായരാണ് ഉത്തരയുടെ വരൻ. നടിയും നർത്തകിയുമായ ഉത്തര നടി ഊർമിള ഉണ്ണിയുടെ മകളാണ്. ബാംഗ്ലൂർ മലയാളിയായ നിതേഷ് സ്വന്തമായി ബിസിനസ്സ് നടത്തുകയാണ്.

ഏപ്രില്‍ 5 നാണ് ഉത്തരയും നിതേഷും വിവാഹിതരാകുക. വിവാഹ നിശ്ചയത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. ബിജു മേനോനും സംയുക്ത വർമയും ചടങ്ങിനെത്തിയിരുന്നു.

ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത ഇടവപ്പാതി എന്ന ചിത്രത്തിലൂടെയാണ് ഉത്തര സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ചില ഹ്രസ്വ ചിത്രങ്ങളും ഉത്തര സംവിധാനം ചെയ്തിട്ടുണ്ട്.