Monday 22 October 2018 01:51 PM IST : By സ്വന്തം ലേഖകൻ

‘ഇനി അനൂപിന്റെ സ്വന്തം’; വൈക്കം വിജയലക്ഷ്മി വിവാഹിതയായി

vaikom-new

മലയാളികളുടെ പ്രിയ ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയായി. വൈക്കം മഹാദേവ ക്ഷേത്രത്തിൽ വച്ച് നടന്ന ചടങ്ങിൽ മിമിക്രി കലാകാരന്‍ കൂടിയാ പാലാ സ്വദേശി അനൂപ് വിജയലക്ഷ്മിയുടെ കഴുത്തിൽ താലി ചാർത്തി. ബന്ധുക്കളും സുഹൃത്തുക്കളും ആരാധകരുമടക്കം ധാരാളെ പേർ വിവാഹത്തിൽ പങ്കെടുക്കാനെത്തിയിരുന്നു. പാലാ പുലിയന്നൂര്‍ കൊച്ചൊഴുകയില്‍ നാരായണന്‍നായരുടേയും ലൈലാ കുമാരിയുടേയും മകനാണ് അനൂപ്. ഉദയനാപുരം ഉഷാ നിവാസില്‍ വി.മുരളീധരന്റേയും വിമലയുടേയും ഏക മകളാണ് വിജയ ലക്ഷ്മി. സെല്ലുലോയിഡ് എന്ന ചിത്രത്തിലൂടെ പിന്നണി ഗാനരംഗത്തെത്തി, ദക്ഷിണേന്ത്യൻ ഭാഷകളിലാകെ സാന്നിധ്യമായ വിജയലക്ഷ്മി മികച്ച ഗായികക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും സ്വന്തമാക്കിയിട്ടുണ്ട്. ഗായത്രിവീണ എന്ന അപൂർവവാദ്യം വായിക്കുന്ന ഏകകലാകാരിയുമാണ് വിജയലക്ഷ്മി.