Friday 22 February 2019 04:31 PM IST : By സ്വന്തം ലേഖകൻ

‘സ്നേഹം തുറന്നു പറയാന്‍ അവസരം കിട്ടിയാല്‍ പ്രഭാസിനെ തിരഞ്ഞെടുക്കും’! ആരാധന വെളിപ്പെടുത്തി വരലക്ഷ്മി

varalakshmi-new

തമിഴ് നടൻ വിശാലും വരലക്ഷ്മി ശരത്കുമാറും തമ്മിൽ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ വർഷങ്ങളോളം തെന്നിന്ത്യൻ സിനിമാ ലോകത്തെ സജീവ ചർച്ചയായിരുന്നു. എന്നാൽ അടുത്തിടെ വിശാലിന്റെ വിവാഹം തെലുങ്ക് നടി അനീഷ അല്ല റെഡ്ഡിയുമായി ഉറപ്പിച്ചതോടെ വിശാൽ–വരലക്ഷ്മി പ്രണയ ഗോസിപ്പുകൾക്കു കൂടിയാണ് തിരശീല വീണത്. ഇപ്പോഴിതാ മറ്റൊരു സൂപ്പർസ്റ്റാറിനോടുള്ള തന്റെ ആരാധന തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് വരലക്ഷ്മി.

പ്രഭാസാണ് വരലക്ഷ്മിയുടെ ഹൃദയം കീഴടക്കിയ താരം. അടുത്തിടെ നല്‍കിയ അഭിമുഖത്തിലാണ് പ്രഭാസിനോടുള്ള ആരാധന വരലക്ഷ്മി തുറന്നു പറഞ്ഞത്.

താന്‍ പ്രഭാസിന്റെ ഒരു വലിയ ആരാധികയാണെന്നും ഒരാളോട് സ്നേഹം തുറന്നു പറയാന്‍ അവസരം കിട്ടിയാല്‍ പ്രഭാസിനെ തിരഞ്ഞെടുക്കുമെന്നും പറഞ്ഞ വരലക്ഷ്മി, ബാഹുബലിയിലെ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളും സ്റ്റൈലും ഇഷ്ടമായെന്നും അദ്ദേഹത്തിന്റെ ശരീരഭാഷ, അഭിനയിക്കാനുള്ള കഴിവ് ഒക്കെയും തനിക്കിഷ്ടമാണെന്നും വ്യക്തമാക്കി.

കരുത്തുറ്റ വേഷങ്ങളിലൂടെ തമിഴ് സിനിമയിൽ തന്റെതായ ഇടമുറപ്പിച്ച വരലക്ഷ്മി, സുപ്രീം സ്റ്റാർ ശരത് കുമാറിന്റെ മകളാണ്.