Saturday 08 September 2018 10:33 AM IST : By സ്വന്തം ലേഖകൻ

ഭയം കുറുകുന്ന കാഴ്ചകൾ; ‘വരത്തൻ’ ട്രെയിലറെത്തി

varathan

ഭയത്തിന്റെയും ആകാംക്ഷയുടെയും കഥ പറയാൻ ‘വരത്തൻ’. ഫഹദ് ഫാസിൽ നായകനാകുന്ന ചിത്രത്തിന്റെ ട്രെയിലർ പ്രേക്ഷകരിൽ നിറയ്ക്കുന്ന കൗതുകം ചെറുതല്ല. അമൽ നീരദ് സംവിധാനം ചെയ്യുന്ന ‘വരത്തൻ’ നഗരത്തിൽ നിന്ന് ഹൈറേഞ്ചിലെ ഒരു ഗ്രാമത്തിലേക്ക് വരുന്ന പ്രണയികളുടെ കഥ പറയുന്നു. അവിടെ അവരെ കാത്തിരിക്കുന്ന ദുരൂഹതകളാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്. ഇത് പ്രേതാനുഭവങ്ങളോട് സാമ്യമാണെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ഐശ്വര്യ ലക്ഷ്മിയാണ് നായിക. അന്‍വര്‍ റഷീദും നസ്രിയ നസീമും ചേര്‍ന്നാണ് നിര്‍മ്മാണം. ലിറ്റില്‍ സ്വയമ്പിന്റെ ക്യാമറയാണ് ട്രെയിലറിന്റെ മറ്റൊരു ഹൈലൈറ്റ്. സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്ന് തിരക്കഥയെഴുതിയ ചിത്രം സെപ്റ്റംബര്‍ 20ന് തിയേറ്ററുകളിലെത്തും.