Thursday 07 October 2021 04:23 PM IST : By സ്വന്തം ലേഖകൻ

‘വാരിയംകുന്നനിൽ നിന്ന് പിൻമാറാനുള്ള തീരുമാനം എന്റേതല്ല; മറുപടി പറയേണ്ടത് സിനിമയുടെ അണിയറപ്രവർത്തകർ’: വ്യക്തമാക്കി പൃഥ്വിരാജ്

variyamkunnannn665f

ആഷിഖ് അബു സംവിധാനം ചെയ്യാനൊരുങ്ങിയ ‘വാരിയംകുന്നൻ’ എന്ന സിനിമയിൽ നിന്ന് പിൻമാറാനുള്ള തീരുമാനം തന്റേതല്ലെന്ന് വ്യക്തമാക്കി നടൻ പൃഥ്വിരാജ്. സിനിമയുടെ നിർമാതാവോ സംവിധായകനോ താനല്ലെന്നും അവരാണ് അതിനു മറുപടി പറയേണ്ടതെന്നും വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ‘ഭ്രമം’ സിനിമ യുഎഇയിൽ റിലീസാകുന്നതുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു താരം.

"എന്റെ വ്യക്തിജീവിതത്തിനും പ്രഫഷനും വെളിയിൽ നടക്കുന്ന കാര്യങ്ങൾ ശ്രദ്ധിക്കാറില്ല. പുറത്ത് നടക്കുന്ന ചർച്ചകൾക്ക് നേരെ സൗകര്യപൂർവം കണ്ണടയ്ക്കുകയും കേള്‍ക്കാതിരിക്കുകയുമാണ് ചെയ്യാറ്. എന്റെ ജീവിതവും തൊഴിൽമേഖലയും അതാണ് എന്നെ പഠിപ്പിച്ചത്."- പൃഥ്വിരാജ് പറഞ്ഞു. 

നടി മംമ്ത മോഹൻദാസ്, ഉണ്ണിമുകുന്ദൻ, സംവിധായകൻ രവി കെ.ചന്ദ്രൻ, എപി ഇന്റർനാഷനൽ മാനേജിങ് പാർട്ണർ സഞ്ജയ് വാധ്വ, ആർജെ അർഫാസ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Tags:
  • Movies