Thursday 05 May 2022 09:59 AM IST : By സ്വന്തം ലേഖകൻ

വിഷ്ണുവും ബിബിനും ഇനി സംവിധായകരും: ‘വെടിക്കെട്ട്’ ചിത്രീകരണം തുടങ്ങി

vedikkettu

അഭിനേതാക്കളും തിരക്കഥാകൃത്തുക്കളായ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ആദ്യമായി സംവിധാനം ചെയ്യുന്ന ‘വെടിക്കെട്ട്’ ചിത്രീകരണം തുടങ്ങി. ബാദുഷാ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പറിന്റെയും ബാനറില്‍ എന്‍.എം. ബാദുഷ, ഷിനോയ് മാത്യൂ എന്നിവര്‍ ചേര്‍ന്ന് നിർമിക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ കൊച്ചിയാണ്.

വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും തന്നെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഇരുന്നൂറോളം പുതുമുഖ താരങ്ങൾ ആണ് അഭിനയിക്കുന്നത്. ഐശ്യര്യ അനിൽകുമാർ, ശ്രദ്ധ ജോസഫ് എന്നിവരാണ് നായികമാർ.

രതീഷ് റാം ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ ജോൺകുട്ടിയാണ് ചിത്രസംയോജനം.