Wednesday 28 July 2021 02:49 PM IST : By സ്വന്തം ലേഖകൻ

‘ഗ്രിൽഡും അൽഫാമും കഴിക്കാം, ബീറ്റ്റൂട്ടും ഉരുളക്കിഴങ്ങും വേണ്ട’! 91 കിലോ കടന്ന വണ്ണത്തെ വീണ നായർ വീണ്ടും വരുതിക്കു നിർത്തുന്നതിങ്ങനെ

veena-5

മലയാളത്തിന്റെ പ്രിയനടി വീണ നായർ തന്റെ ശരീരഭാരം കുറച്ച് പുത്തൻ മേക്കോവറിലാണ് ഇപ്പോൾ. താരത്തിന്റെ പുതിയ ഗെറ്റപ്പിലുള്ള ചിത്രങ്ങളും മേക്കോവറും അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഇപ്പോഴിതാ, വണ്ണം കൂടിയും കുറഞ്ഞുമുള്ള ഗെറ്റപ്പുകളിൽ ഒരേ സാരി ധരിച്ചു നിൽക്കുന്ന തന്റെ ചിത്രങ്ങളാണ് വീണ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

താരത്തിന്റെ മേക്കോവറിനെ അഭിനന്ദിച്ച് നിരവധി പേരാണ് പോസ്റ്റിന് ചിത്രങ്ങളും കമന്റുകളുമായി എത്തിയിരിക്കുന്നത്.

മുൻപ് ‘വനിത ഓൺലൈന്’ നൽകിയ അഭിമുഖത്തിൽ തന്റെ മേക്കോവറിനെക്കുറിച്ച് പറഞ്ഞിരുന്നു. ആ അഭിമുഖം ഇവിടെ വായിക്കാം:

കഴിഞ്ഞ ദിവസം മലയാളത്തിന്റെ പ്രിയനടി വീണ നായർ തന്റെ ഒരു മേക്കോവർ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. 20 ദിവസം കൊണ്ട് 6 കിലോ കുറച്ചതിന്റെ വ്യത്യാസം സൂചിപ്പിക്കുന്ന തന്റെ ചിത്രങ്ങൾ താരം ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത് കണ്ടപ്പോള്‍ ആരാധകർക്ക് ഒരു സംശയം – കുറച്ചു നാൾ മുമ്പ് വീണ തടി കുറച്ച് പുത്തൻ ലുക്കിലേക്ക് എത്തിയതായിരുന്നില്ലേ...? വീണ്ടും വണ്ണം കൂടിയോ...?

veena 4

‘‘അടുത്തിടെ 14ദിവസത്തെ ആയുർദേവ ചികിത്സയെത്തുടർന്ന് എന്റെ തടി കുറഞ്ഞിരുന്നു. അന്ന് അതിന്റെ ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതുമാണ്. അഞ്ചരക്കിലോയിലധികം അപ്പോൾ കുറഞ്ഞു. പക്ഷേ, അതു കഴിഞ്ഞ് തിരികെ ദുബായിൽ ചെന്നപ്പോൾ തടി വീണ്ടും കൂടി, 91 കിലോയായി. ഫുഡ് തീരെ കൺട്രോൾ ചെയ്തില്ല. വീട്ടിൽ തന്നെ ഇരിക്കുന്നതിനാൽ കുക്കിങ്ങും കഴിപ്പും തന്നെയായിരുന്നു പരിപാടി. തിരിച്ച് നാട്ടിലെത്തുന്നതിന് കുറച്ച് ദിവസം മുമ്പാണ്, വീണ്ടും തടി കുറയ്ക്കണമെന്ന താൽപര്യത്തോടെ ഫിറ്റ്ട്രീറ്റ്കപ്പിൾ എന്ന ടീമുമായി കോൺടാക്ട് ചെയ്തത്. 6 മാസത്തേക്കാണ് ഞാനിപ്പോൾ അവരുടെ പ്ലാൻ സ്റ്റാർട്ട് ചെയ്തിരിക്കുന്നത്. ആദ്യത്തെ 20 ദിവസത്തിനിടെ 6 കിലോ കുറഞ്ഞു. നല്ല മാറ്റമാണ് വന്നത്’’.– ഈ സംശയത്തിന്റെ മറുപടി വീണ ‘വനിത ഓൺലൈനോട്’ പറഞ്ഞു തുടങ്ങിയതിങ്ങനെ.

തുടക്കം വേഗത്തിൽ

അവരുടെ ഫൂഡ് ഡയറ്റും, വ്യായാമങ്ങളുമൊക്കെ വളരെ ഹെൽത്തിയായ ഒരു ശൈലിയിലാണ്. വിഡിയോയിൽ, അവരുടെ ട്രെയിനർ ഒപ്പം വന്ന് ഒരു മണിക്കൂര്‍‌ വർക്കൗട്ട് ചെയ്യിക്കും. രാവിലെ മുതൽ വൈകുന്നേരം വരെയുള്ള ഭക്ഷണക്കാര്യങ്ങളും വ്യായാമങ്ങളുമൊക്കെ കൃത്യമായി വിലയിരുത്തിക്കൊണ്ടിരിക്കും. എല്ലാം കർശനമാണ്. അങ്ങനെയാണ് ഈ മാറ്റം വന്നത്. ഇപ്പോൾ ബോഡി വെയിറ്റ് 83 കിലോ ആയി. വയറ് കുറഞ്ഞു എന്നതാണ് പ്രധാനം. ആദ്യത്തെ ആറു കിലോ ആരുടെ ബോഡിയിലും എളുപ്പം കുറയും. പിന്നീടുള്ളത് ഇത്ര വേഗം കുറയില്ല.

അത് തടി കുറയ്ക്കാനല്ല

14ദിവസത്തെ ആയുർവേദ ചികിത്സ ശരിക്കും തടി കുറയാന്‍ വേണ്ടിയുള്ളതായിരുന്നില്ല. അത് ഉഴിച്ചിലും പിഴിച്ചിലും ഒക്കെച്ചേർന്ന ഒരു ബോഡി റിഫ്രഷ്മെന്റായിരുന്നു. അതിനൊപ്പം എന്റെ വണ്ണം കൂടി കുറഞ്ഞു എന്നു മാത്രം. അതിന്റെ രീതികള്‍ എക്കാലവും മുന്നോട്ടു കൊണ്ടു പോകാൻ പ്രയാസമാണ്. ഇത് അങ്ങനെയല്ല. തടി കുറയ്ക്കുകയെന്നതാണ് ലക്ഷ്യം. 70 കിലോയിലെത്തണം. എനിക്ക് 65 കിലോ മതി ബോഡി വെയ്റ്റ്. അവർ പറയുന്നതനുസരിച്ച് നമ്മുടെ ബോഡി വെയിറ്റ് ആഗ്രഹിക്കുന്നതിലെത്തിയാൽ പിന്നീട് ആഴ്ചയില്‍ 3 ദിവസം എക്സർസൈസ് ചെയ്താൽ മതി. ഫൂഡിൽ ശ്രദ്ധിക്കണം എന്നു മാത്രം.

veena 3

ഞാൻ ഇപ്പോള്‍ മധുരം പൂർണമായി ഉപേക്ഷിച്ചു. ഫ്രൈഡ് ഉപേക്ഷിച്ചു. ഗ്രിൽഡും അൽഫാമുമൊക്കെ ആഴ്ചയില്‍ രണ്ട് പീസ് കഴിക്കാം. മീനും മുട്ടയു അതു പോലെ. ബീറ്റ്റൂട്ടും ഉരുളക്കിഴങ്ങും ഒഴികെ ബാക്കി വെജിറ്റബിൾസ് ഒക്കെ ആവശ്യം പോലെ കഴിക്കാം. കൊതി തോന്നിയാൽ എന്തും ഒരു പീസ് കഴിക്കാം. അതിനപ്പുറം വേണ്ട. ഇന്നു നന്നായി കഴിച്ചാൽ നാളെ അതിനും കൂടി ചേർത്ത് വർക്കൗട്ട് ചെയ്യണം. വർക്കൗട്ട് എന്റെ ഇഷ്ടത്തിനനുസരിച്ച് രാത്രിയിലൊക്കെയാണ്.