Tuesday 21 January 2020 09:06 AM IST : By സ്വന്തം ലേഖകൻ

‘അയാളും ഹാപ്പിയായിരിക്കണം, ഞാനും ഹാപ്പിയായിരിക്കണം...’! ഭാവി വരനെക്കുറിച്ചുള്ള സങ്കൽപ്പങ്ങൾ പങ്കുവച്ച് വീണ നന്ദകുമാർ

veena

ഭാവി വരനെക്കുറിച്ചുള്ള സങ്കൽപ്പങ്ങൾ പങ്കുവച്ച് യുവനായിക വീണ നന്ദകുമാർ. ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന നായികയാണ് വീണ.

“എന്നെ ഞാനായി ഉൾകൊള്ളുന്ന ആളായിരിക്കണം. എന്റെ സ്വാതന്ത്ര്യങ്ങളിൽ കൈകടത്താതെ, ശ്വസിക്കാനുള്ള സ്പെയ്സ് എനിക്കു നൽകുന്ന ആളെ മാത്രമേ ജീവിതപങ്കാളിയായി തിരഞ്ഞെടുക്കൂ. അയാളും ഹാപ്പിയായിരിക്കണം, ഞാനും ഹാപ്പിയായിരിക്കണം. അതിലപ്പുറം വലിയ സങ്കൽപ്പങ്ങളൊന്നുമില്ല”.– പുതിയ അഭിമുഖത്തിൽ താരം പറഞ്ഞു.

‘കെട്ട്യോളാണ് എന്റെ മാലാഖ’ എല്ലാ വിഭാഗം പ്രേക്ഷകരുടെയും ഇഷ്ടം നേടിയിരുന്നു. ആസിഫ് അലിയുടെ ഭാര്യാ വേഷത്തിൽ തകർപ്പൻ പ്രകടനമായിരുന്നു താരത്തിന്റെത്.