Wednesday 25 April 2018 04:51 PM IST : By സ്വന്തം ലേഖകൻ

ജീവിതം ആഘോഷമാക്കി നാലു സുന്ദരിമാർ, ഗ്ലാമർലുക്കിൽ കരീന; `വീരേ ദി വെഡ്ഡിംഗ്` ട്രെയിലർ

veere-final

ബോളിവുഡിൽ നിന്നും വീണ്ടുമൊരു മൾട്ടിസ്റ്റാർ ചിത്രം കൂടി. കരീന കപൂർ, സോനം കപൂർ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന `വീരെ ദി വെഡ്ഡിങ്` റിലീസിനൊരുങ്ങിക്കഴിഞ്ഞു. ആകാംക്ഷയുണർത്തി ചിത്രത്തിന്റെ ട്രെയിലർ അണിയറ പ്രവർത്തകർ പുറത്തു വിട്ടു.

2 മിനിട്ട് 49 സെക്കൻറ് ദൈർഘ്യമുള്ള ചിത്രത്തിന്റെ ട്രെയിലറിൽ നിറഞ്ഞു നിൽക്കുന്നത് കരീനയുടെ ഗ്ലാമർ ലുക്കാണ്. ജീവിതം ആസ്വദിച്ച് ഉല്ലസിച്ച് മുന്നോട്ട് കൊണ്ടുപോകുന്ന നാല് പെൺസുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്.

ശശാങ്ക ഘോഷ് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ബാലാജി ടെലിഫിലിംസും അനിൽ കപൂർ ഫിലിംസ് ആൻറ് കമ്മ്യൂണിക്കേഷൻസും ചേർന്നാണ്. ശാശ്വത് സച്ഛ് ദേവ്, വിശാൽ മിശ്ര എന്നിവരാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ചിത്രം ജൂൺ ഒന്നിന് റിലീസിനെത്തും.