Saturday 16 January 2021 10:27 AM IST : By സ്വന്തം ലേഖകൻ

മികച്ച അഭിനയ മുഹൂർത്തങ്ങളുമായി ജയസൂര്യ! പ്രതീക്ഷ സമ്മാനിച്ച് ‘വെള്ളം’ ട്രെയിലർ

vellam

ജയസൂര്യയുടെ മികച്ച അഭിനയ മുഹൂർത്തങ്ങൾ കോർത്തിണക്കി, വൻ പ്രതീക്ഷ സമ്മാനിച്ച് വെള്ളം ട്രെയിലർ. പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന ചിത്രം മുഴുക്കുടിയനായ മുരളി എന്നയാളുടെ കഥയാണ്. ഫ്രണ്ട്‍ലി പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ജോസ്കുട്ടി മഠത്തിൽ, യദുകൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

നായികമാരായി സംയുക്ത മേനോൻ, സ്നേഹ പാലിയേരി എന്നിവർ എത്തുന്നു. ഇന്ദ്രൻസ്, ബൈജു, ശ്രീലക്ഷ്മി, പ്രിയങ്ക, ജോണി ആന്റണി, ഇടവേള ബാബു, വെട്ടുകിളി പ്രകാശ്, നിർമൽ പാലാഴി, സന്തോഷ് കീഴാറ്റൂർ, ശിവദാസ് മട്ടന്നൂർ, ജിൻസ് ഭാസ്കർ, ബേബി ശ്രീലക്ഷ്മി തുടങ്ങിയവർക്കൊപ്പം മുപ്പതോളം പുതുമുഖതാരങ്ങളും അണി നിരക്കുന്നു. സെൻട്രൽ പിക്ചേഴ്സ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.