Monday 14 September 2020 12:06 PM IST : By സ്വന്തം ലേഖകൻ

മഞ്ജു വാരിയരുടെ ‘വെള്ളരിക്കാപട്ടണം’ വരുന്നു! സൗബിന്‍ ഷാഹിർ നായകൻ

vellarikka-pattanam

മഞ്ജു വാരിയരുടെ വെള്ളരിക്കാപട്ടണം വരുന്നു. മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൗബിന്‍ ഷാഹിർ ആണ് നായകൻ.ഫുള്‍ ഓണ്‍ സ്റ്റുഡിയോസാണ് നിര്‍മാണം.

ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നത്. കുടുംബപശ്ചാത്തലത്തിലുള്ള കഥയില്‍ മഞ്ജുവും സൗബിനും തുല്യപ്രാധാന്യമുള്ള കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്. ഒപ്പം മലയാളത്തിലെ പ്രധാന താരങ്ങളും വേഷമിടുന്നു.

ആനിമേഷനിലും പരസ്യസംവിധാനരംഗത്തും വര്‍ഷങ്ങളുടെ പരിചയസമ്പത്തുള്ള മഹേഷിന്റെ ആദ്യ സിനിമയാണിത്. ജയേഷ് നായര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ എഡിറ്റിങ് അപ്പുഭട്ടതിരിയും അര്‍ജുന്‍ ബെന്നും ചേര്‍ന്ന് നിര്‍വഹിക്കുന്നു. വിനായക് ശശികുമാറിന്റേതാണ് ഗാനങ്ങള്‍. എ.ആര്‍.റഹ്മാനോടൊപ്പം പ്രവര്‍ത്തിക്കുന്ന സച്ചിന്‍ ശങ്കര്‍ മന്നത്ത് ആണ് സംഗീതം. ജ്യോതിഷ് ശങ്കറാണ് പ്രൊഡക്‌ഷന്‍ ഡിസൈനര്‍. പ്രൊഡക്‌ഷൻ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന. കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം സിനിമാപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്ന മുറയ്ക്ക് ചിത്രീകരണം തുടങ്ങും.