Wednesday 12 August 2020 10:25 AM IST : By സ്വന്തം ലേഖകൻ

‘നാളെ നാളെ എന്ന് പറഞ്ഞിരിക്കുകയായിരുന്നു, ഏത് സാഹചര്യത്തെയും നമ്മൾ ഫേസ്‌ ചെയ്തേ പറ്റൂ’! വെയിലിന്റെ ട്രെയിലർ ചിങ്ങം ഒന്നിന്

shane

ഷെയ്ൻ നിഗം നായകനാകുന്ന പുതിയ ചിത്രം വെയിലിന്റെ ട്രെയിലർ ചിങ്ങം ഒന്നിന്. നിർമാതാവായ ജോബി ജോർജാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

‘നമ്മൾ വല്ലാത്തൊരു കാലഘട്ടത്തിലൂടെ ആണ് കടന്നു പോകുന്നത്. അതുകൊണ്ട് തന്നെ, നാളെ നാളെ എന്ന് പറഞ്ഞിരിക്കുകയായിരുന്നു. എന്നാൽ ഏത് സാഹചര്യത്തെയും നമ്മൾ ഫേസ്‌ ചെയ്തേ പറ്റു. ആയതിനാൽ നമ്മളുടെ സിനിമയുടെ ട്രെയിലർ പുറത്ത് വിടുകയാണ്. കൂടെ വേണം. നിങ്ങളുടെ മനസിന്‌ കുളിർമയേകുന്ന ഒന്നായിരിക്കും. കാത്തിരിക്കുക. സ്നേഹത്തോടെ..’ ജോബി കുറിച്ചു.

ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ശരത് മേനോനാണ്. വെയിലില്‍ സുരാജ് വെഞ്ഞാറമ്മൂടും മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഷാസ് മുഹമ്മദാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. പ്രവീണ്‍ പ്രഭാകറാണ് എഡിറ്റിങ്.