Saturday 18 January 2020 12:31 PM IST : By സ്വന്തം ലേഖകൻ

ഇക്കുറി മമ്മൂട്ടിയോ മോഹൻലാലോ, അതോ... ? നിങ്ങളുടെ ‘മികച്ച നടൻ’ ആരാണ്

vfa2020

മലയാളികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചലച്ചിത്ര പുരസ്കാരമാണ് ‘വനിത’യുടെത്. ഓരോ വിഭാഗത്തിലും, പോയ വർഷത്തെ മികച്ചവരെ തിരഞ്ഞെടുക്കാനുള്ള അവസരം പ്രേക്ഷകർക്ക് തന്നെയായതിനാൽ ‘വനിത ഫിലിം അവാർഡ്സ് 2020’ന്റെ ആവേശം ഇരട്ടിയാകുന്നു. ഇക്കുറിയും കടുത്ത മത്സരമാണ് വോട്ടിങ്ങില്‍. ആരാകും മികച്ച നടൻ എന്നതിൽ പ്രത്യേകിച്ചും. മലയാളത്തിന്റെ താരരാജാക്കൻമാരായ മമ്മൂട്ടിയും മോഹൻലാലും ഒപ്പത്തിനൊപ്പം നിൽക്കുമ്പോൾ നിവിൻ പോളിയും, ഫഹദ് ഫാസിലും, സൗബിൻ ഷാഹിറും, പൃഥ്വിരാജും, സുരാജ് വെഞ്ഞാറമൂടും ഉൾപ്പടെയുള്ളവർ തൊട്ടടുത്തുണ്ട്. ഇതിനോടകം തന്നെ ഇവരിൽ ആരാകും മികച്ച നടൻ എന്നതിനെക്കുറിച്ച് ആരാധകർക്കിടയിലും ചർച്ചകൾ കൊഴുത്തു തുടങ്ങിയിട്ടുണ്ട്.

2019 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ റിലീസ് ചെയ്ത സിനിമകളിൽ നിന്നു മികച്ച സിനിമ, ജനപ്രിയ സിനിമ, മികച്ച സംവിധായകൻ, മികച്ച നടൻ, ജനപ്രിയ നടൻ, മികച്ച നടി, ജനപ്രിയ നടി, മികച്ച സഹനടൻ, മികച്ച സഹനടി, മികച്ച ഹാസ്യനടൻ, മികച്ച വില്ലൻ, മികച്ച താരജോടി, മികച്ച പുതുമുഖ സംവിധായകൻ, മികച്ച പുതുമുഖ നടൻ, മികച്ച പുതുമുഖനടി, സ്പെഷൽ പെർഫോമൻസ് അവാർഡ് (നടൻ), സ്പെഷൽ പെർഫോമൻസ് അവാർഡ് (നടി), മികച്ച സംഗീത സംവിധായകൻ, മികച്ച ഗായകൻ, മികച്ച ഗായിക, മികച്ച ഗാനരചയിതാവ്, മികച്ച നൃത്തസംവിധായകൻ, മികച്ച ക്യാമറാമാൻ, മികച്ച തിരക്കഥാകൃത്ത് എന്നിവരെ തിരഞ്ഞെടുക്കുക. വനിത ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് മലയാള സിനിമയ്ക്കു നൽകിയ സമഗ്ര സംഭാവനയെ മുൻനിർത്തി നൽകുന്നതാണ്. വ്യക്തിയുടെ മുൻവർഷങ്ങളിലെ നേട്ടങ്ങളും സേവനങ്ങളും പരിഗണിക്കാവുന്നതാണ്.

∙ ഒാരോ വിഭാഗത്തിലും ഏറ്റവും മികച്ചത് എന്ന് നിങ്ങള്‍ക്ക് തോന്നുന്നത് അതതിന്റെ കോളത്തിൽ പൂരിപ്പിക്കുക.

∙ ഒാരോ കോളത്തിൽ ഒന്നിലധികം പേരുകൾ രേഖപ്പെടുത്തിയാൽ അസാധുവാകും

∙ നിങ്ങളുടെ പേരും വിലാസവും ഫോൺനമ്പറും കൃത്യമായി രേഖപ്പെടുത്തണം.

∙ ഒാരോ വിഭാഗത്തിലും ഏറ്റവും കൂടുതൽ വോട്ട് നേടിയവരെ കംപ്യൂട്ടറിന്റെ സഹായത്തോടെ കണ്ടെത്തിയാണ് അവാര്‍ഡ് നിശ്ചയിക്കുക.

∙ മികച്ച സിനിമ, ജനപ്രിയ സിനിമ എന്നിവയ്ക്കുള്ള അവാര്‍‍ഡ് സിനിമയുെട നിർമാതാവിനും സംവിധായകനും നൽകുന്നതാണ്.

∙ അവാർഡ് സംബന്ധിച്ച അന്തിമ തീരുമാനം എം.എം .പബ്ലിക്കേഷനിൽ നിക്ഷിപ്തമായിരിക്കും

ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് നിങ്ങൾക്കും വോട്ട് ചെയ്യാം