Tuesday 05 February 2019 12:11 PM IST : By സ്വന്തം ലേഖകൻ

‘നാൽപ്പതുകളിൽ കൂടുന്ന സൗന്ദര്യവും കുസൃതിയും’! പ്രായത്തെ സ്നേഹിച്ച് വിദ്യാ ബാലൻ പറയുന്നതിങ്ങനെ

vidhya-new

മിക്ക സിനിമാ താരങ്ങളുടെയും പ്രായത്തെക്കുറിച്ച് പ്രേക്ഷകർക്കത്ര ധാരണയില്ല. പ്രത്യേകിച്ചും നായികമാരുടെ പ്രായത്തെക്കുറിച്ച് ചില ഊഹാപോഹങ്ങൾ മാത്രമാണ് മിക്കവർക്കുമുള്ളത്. താരങ്ങളാകട്ടേ, തങ്ങളുടെ പ്രായം പറയുന്നതിൽ ചെറിയ വിമുഖത കാട്ടാറുമുണ്ട്. എന്നാൽ ഇതിൽ നിന്നൊക്കെ വ്യത്യസ്തമാണ് വിദ്യാ ബാലന്റെ കാര്യം. തന്റെ പ്രായം തുറന്നു പറയുന്നതിനൊപ്പം പ്രായം മനുഷ്യരിലുണ്ടാക്കുന്ന ചില മാറ്റങ്ങളെക്കുറിച്ചും താരം വാചാലയായിരിക്കുകയാണ്. പ്രായം കൂടുന്തോറും സ്ത്രീകള്‍ക്ക് സൗന്ദര്യവും കുസൃതിയും കൂടുമെന്ന് വിദ്യയുടെ പക്ഷം. ഒരു അഭിമുഖത്തിലാണ് താരം പ്രായത്തെക്കുറിച്ച് മനസ്സ് തുറന്നത്.

സ്ത്രീകളെ അവരുടെ ലൈംഗികതയൊന്നും പ്രകടിപ്പിക്കാതെ ഒതുങ്ങി ജീവിക്കാനാണ് പഠിപ്പിക്കുകയെന്നും പ്രായം കൂടുന്തോറും അവര്‍ സമൂഹത്തിനെ കുറിച്ച് ചിന്തിക്കുന്നത് അവസാനിപ്പിച്ച് സ്വന്തം ജീവിതത്തെ കുറിച്ച ചിന്തിച്ച് ഗൗരവക്കാരിയായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ ജീവിതത്തിലെ എല്ലാ കുഞ്ഞു സന്തോഷങ്ങളും ആഘോഷിക്കുകയാണെന്നും വിദ്യ.

‘‘ലോകത്തിന്റെ ഭാരം ഇനിയും ചുമലിലേറ്റാന്‍ വയ്യ. ഇരുപതുകളില്‍ സ്വപ്നങ്ങളെ സ്നേഹിച്ചു, മുപ്പതുകളില്‍ സ്വയം അറിഞ്ഞു. നാൽപ്പതുകളില്‍ സ്വയം സ്നേഹിക്കും’’.– വിദ്യ വ്യക്തമാക്കി.

ജനുവരി 1 നായിരുന്നു വിദ്യയുടെ നാല്‍പ്പതാം പിറന്നാള്‍.