Thursday 13 December 2018 12:22 PM IST : By സ്വന്തം ലേഖകൻ

രാജ്യാന്തര പുരസ്ക്കാരം സ്വീകരിച്ച് വിജയ്; ചിത്രങ്ങൾ കാണാം

vijay-new-1

ലോകം മുഴുവന്‍ ആരാധകരുള്ള താര രാജാവാണ് തമിഴകത്തിന്റെ സ്വന്തം ദളപതി വിജയ്. താരത്തിന്റെ ഓരോ സിനിമകൾക്കും ലഭിക്കുന്ന സ്വീകാര്യത അതാണു തെളിയിക്കുന്നത്.

ലണ്ടൻ ആസ്ഥാനമായുള്ള ഐഎആർഎ അവാർഡിൽ രാജ്യാന്തരതലത്തിൽ ഈ വർഷത്തെ മികച്ച നടനുള്ള പുരസ്കാരം അദ്ദേഹത്തിനായിരുന്നു.

vijay-new-2

പുരസ്കാരം വാങ്ങാന്‍ വിജയ് ലണ്ടനിൽ പോയതിന്റെയും അവാർഡ് സ്വീകരിക്കുന്നതിന്റെയും ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.

ആറ്റ്ലീ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വിജയ് ഇനി അഭിനയിക്കുക. താരത്തിന്റെ മുൻ റിലീസായ സർക്കാർ വലിയ വിജയമാണ്.