Saturday 13 April 2019 11:39 AM IST : By സ്വന്തം ലേഖകൻ

വിജയ് ദേവരക്കൊണ്ട ആതിരപ്പള്ളിയിൽ! ‘ഡിയർ കോമ്രേഡി’ൽ കേരളവും

vijay-new

കേരളത്തിൽ വലിയ ആരാധക പിന്തുണയുള്ള തെലുങ്ക് യുവതാരമാണ് വിജയ് ദേവരക്കൊണ്ട. അർജുൻ റെഡ്ഡിയുടെ വിജയം വിജയ്ക്ക് കേരളത്തിലും താരമൂല്യമുണ്ടാക്കി. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രം ഡിയർ കോമ്രേഡിന്റെ ഒരു ഭാഗം കേരളത്തിലും ചിത്രീകരിച്ചിരിക്കുന്നു.

അതിരപ്പള്ളി, വാഴച്ചാല്‍ എന്നിവിടങ്ങളിലായി ചിത്രത്തിന്റെ കേരള ഷെഡ്യൂൾ പൂർത്തിയായി. വിജയ് ദേവേരകൊണ്ട, രശ്മിക മന്ദാന എന്നിവരാണ് ചിത്രീകരണത്തിൽ പങ്കെടുത്ത താരങ്ങൾ.

മലയാളം ഉള്‍പ്പടെ നാല് ഭാഷകളിലാണ് ‘ഡിയര്‍ കോമ്രേഡ്’ നിര്‍മ്മിക്കുന്നത്. ധീരജ് പോട്ടെയാണ് സംവിധാനം.ശ്രുതി രാമചന്ദ്രനും ചിത്രത്തിൽ മുഖ്യവേഷത്തില്‍ എത്തുന്നുണ്ട്. ലേ, ഹൈദരാബാദ്, കാക്കിനാട എന്നിവിടങ്ങളിലാണ് മറ്റു ഭാഗങ്ങൾ ചിത്രീകരിക്കുക. മെയ് 31ന് ചിത്രം റിലീസ് ചെയ്യും.

‘പീലി ചൂപ്പുലു’, ‘അര്‍ജുന്‍ റെഡ്ഡി’, ‘മഹാനടി’, ‘ഗീതഗോവിന്ദം’ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സു കവര്‍ന്ന നടനാണ് വിജയ് ദേവേരകൊണ്ട. ‘അര്‍ജുന്‍ റെഡ്ഡി’ 515 മില്യണ്‍ രൂപയാണ് വാരിക്കൂട്ടിയത്.