Friday 21 September 2018 10:45 AM IST : By സ്വന്തം ലേഖകൻ

വിദേശ നടിയുമായി വിജയ് ദേവരക്കൊണ്ടയുടെ ‘പ്രണയകാല’ ചിത്രങ്ങൾ, മോർഫ് ചെയ്തതെന്ന് ആരാധകർ; വിവാദം പുകയുന്നു

v1

വിജയ് ദേവരക്കൊണ്ട വിദേശ നടിയുമായി പ്രണയത്തിലോ...? ഇപ്പോൾ തെന്നിന്ത്യന്‍ സിനിമയും പ്രേക്ഷകരും ഈ ചോദ്യത്തിനും കുറച്ച് ചിത്രങ്ങൾക്കും പിന്നാലെയാണ്. ചുരുങ്ങിയ കാലം കൊണ്ട് തെലുങ്കിലെ യുവനായകൻമാരിൽ പ്രഥമ സ്ഥാനീയനായ വിജയ് വിദേശ നടിയുമായി പ്രണയത്തിലാണെന്ന് മുൻപേ വാർത്ത പരന്നിരുന്നു. അത് ശരിവയ്ക്കുന്നതാണ് ഇപ്പോൾ പ്രചരിക്കുന്ന ചില ചിത്രങ്ങൾ. എന്നാല്‍ ചിത്രം മോർഫ് ചെയ്തതാണെന്ന വാദവുമായി വിജയുടെ ആരാധകരും രംഗത്തെത്തി.

v2

വിര്‍ജിനി എന്ന വിദേശ നടിയോടൊപ്പമാണ് വിജയ് ചിത്രത്തിലുളളത്. വിജയ് നായകനായ ‘പെല്ലി ചുപ്പുല്ലു’ എന്ന ചിത്രത്തില്‍ വിര്‍ജിനി ചെറിയ വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്. രണ്ട് വര്‍ഷം മുമ്പാണ് ഇരുവരും പരിചയപ്പെട്ടതെന്നും ഇരുവരുടേയും കുടുംബങ്ങള്‍ ഈ ബന്ധം അംഗീകരിച്ചതാണെന്നുമാണ് വാർത്തകൾ.

v3

എന്നാൽ വിജയ് ഇപ്പോള്‍ അമ്മയുടെ ചികിത്സയ്ക്കായി പോയിരിക്കുകയാണെന്നും ഈ അവസരത്തില്‍ പ്രതികരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹത്തിന്റെ വക്താവ് പറഞ്ഞു. ചിത്രം പുറത്ത് വന്നതോടെ ആരാധികമാര്‍ നിരാശ പ്രകടിപ്പിച്ച് വിജയുടെ സോഷ്യൽ മീഡിയ പോസ്റ്റുകള്‍ക്ക് താഴെ കമന്റുകളുമായെത്തി.

v5

അതേസമയം ഒരു തെലുങ്ക് നടിയുമായി വിജയ് പ്രണയത്തിലാണെന്നും ആരാധകർക്കിടയിൽ സംസാരമുണ്ട്. ഈയടുത്ത് വിജയ് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു വിഡിയോ ഇതിന് തെളിവായി ആരാധകർ എടുത്തു കാട്ടുന്നു. 

v4