Tuesday 14 August 2018 12:25 PM IST : By സ്വന്തം ലേഖകൻ

ശശികുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് നായകൻ; ഒരുങ്ങുന്നത് ചരിത്ര സിനിമ

vijay-sasi

നടനും സംവിധായകനുമായ ശശികുമാര്‍ വിജയ് നായകനാകുന്ന ചരിത്ര സിനിമ സംവിധാനം ചെയ്യുന്നതായി റിപ്പോര്‍ട്ടുകൾ. വിജയ് കഥ കേട്ട് ഇഷ്ടപ്പെട്ടതായാണ് വാർത്തകൾ. പൂര്‍ണ്ണമായും ചരിത്രം പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ തിരക്കഥയെന്നും എല്ലാം ഒത്തു വന്നാൽ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും ശശികുമാര്‍ പറഞ്ഞിരുന്നു.

ഇതിനിടെ ശശികുമാര്‍ എസ്എസ് രാജമൗലിയെ സന്ദര്‍ശിച്ചതും വാര്‍ത്തയായി. രാം ചരണും ജൂനിയര്‍ എന്‍ടിആറും അഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ തിരക്കിലാണ് രാജമൗലി. ഇത് വിജയ് ചിത്രവുമായി ബന്ധപ്പെട്ട ചർച്ചയ്ക്കാണെന്നും അറിയുന്നു.

ധനുഷിനെ നായകനാക്കി ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ‘എന്നെ നോക്കി പായും തോട്ടൈ’ യാണ് ശശികുമാറിന്റെ പുതിയ ചിത്രം. സമുദ്രക്കനി സംവിധാനം ചെയ്ത, ശശികുമാര്‍ നായകനായ നാടോടികളുടെ രണ്ടാം ഭാഗം ഉടൻ തിയേറ്ററുകളിലെത്തും.