Wednesday 06 February 2019 10:55 AM IST : By സ്വന്തം ലേഖകൻ

ഇതാണ് ‘96’ ന്റെ യഥാര്‍ഥ ക്ലൈമാക്സ്! ജാനുവിനെ ചേർത്തു പിടിച്ച് റാം: വിഡിയോ

vijay-new

‘96’ കണ്ട ഭൂരിപക്ഷവും ജാനുവും റാമും ഒന്നിച്ചിരുന്നെങ്കിൽ എന്ന് ഒരിക്കലെങ്കിലും ആഗ്രഹിച്ചിട്ടുള്ളവരാണ്. പ്രണയത്തിന്റെ തീവ്രമായ മനോവേദനയിലൂടെ കടന്നു പോകുമ്പോഴും ഒരിക്കൽ പോലും പ്രിയപ്പെട്ടവളെ തന്നിലേക്കു ചേർത്തു നിർത്തി ആലിംഗനം ചെയ്യാൻ റാം തയാറായില്ലല്ലോ എന്നതും പ്രേക്ഷകർക്ക് മറ്റൊരു പരിഭവമായി. ആ പരാതി ഒടുവിൽ പരിഹരിക്കപ്പെട്ടിരിക്കുന്നു. പ്രേക്ഷകരെ സാക്ഷിയാക്കി, പ്രണയത്തിന്റെ ചെറു വൃത്തം ഭേദിച്ച് സൗഹൃദത്തിന്റെ വിശാലതയിൽ റാം ജാനുവിനെ പുണർന്നു.

ചിത്രത്തിന്റെ നൂറാം ദിവസം ആഘോഷിക്കുന്ന ചടങ്ങിലായിരുന്നു ആരാധകരെ സന്തോഷിപ്പിച്ച ഈ മനോഹര നിമിഷങ്ങൾ. നടനും സംവിധായകനുമായ പാര്‍ഥിപനാണ് പ്രേക്ഷകരുടെ ഈ പരാതി വേദിയില്‍ അവതരിപ്പിച്ചത്. തുടർന്ന്, റാമും ജാനുവും ഒന്നുകെട്ടിപ്പിടിച്ചിരുന്നെങ്കില്‍ എന്ന് സിനിമ കണ്ടിറങ്ങിവര്‍ ആഗ്രഹിച്ചുപോയിട്ടുണ്ടെന്നും ഈ നൂറാം ദിനത്തില്‍ ആ പരാതി തീര്‍ക്കാന്‍ ഇരുവരെയും വേദിയിലേക്ക് ക്ഷണിക്കുന്നതായും അദ്ദേഹം പറഞ്ഞു. അതോടെ വീണ്ടും അതേ കഥാപാത്രങ്ങളായി വിജയ് സേതുപതിയും തൃഷയും വേദിയിലെത്തി ആലിംഗനം ചെയ്തു. ഇതായിരുന്നു സിനിമയുടെ യഥാര്‍ഥ ക്ലൈമാക്സ് എന്നാണ് വിജയ് സേതുപതി പിന്നീട് വ്യക്തമാക്കിയത്.

ഇതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.