Tuesday 12 March 2019 12:17 PM IST : By സ്വന്തം ലേഖകൻ

മാസ് ആക്ഷൻ ചിത്രവുമായി വിജയ് സേതുപതി; ‘സിന്ധുബാദ്’ ടീസര്‍ കാണാം

sindhubad

വിജയ് സേതുപതിയുടെ ആക്ഷൻ ചിത്രം ‘സിന്ധുബാദി’ന്റെ ടീസര്‍ പുറത്തിറങ്ങി. ഭൂരിഭാഗവും വിദേശത്ത് ചിത്രീകരിച്ച സിനിമ സംവിധാനം ചെയ്തിരിക്കുന്നത് അരുൺ കുമാറാണ്. മാസ് ചിത്രമായിരിക്കും ‘സിന്ധുബാദ്’ എന്നാണ് ടീസര്‍ നല്‍കുന്ന സൂചന.

വിജയ് സേതുപതി- അരുണ്‍ കുമാർ സൂപ്പർഹിറ്റ് കൂട്ടുകെട്ടിൽ എത്തുന്ന മൂന്നാമത്തെ ചിത്രമാണിത്. ഇരുവരും ഒരുമിച്ച ‘പന്നയ്യാരും പത്മിനിയും’, ‘സേതുപതി’ എന്നീ ചിത്രങ്ങള്‍ വൻ വിജയം നേടിയിരുന്നു. അഞ്ജലിയാണ് ചിത്രത്തിലെ നായിക. എസ്എന്‍ രാജരാജന്റെ കെ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംഗീതം യുവന്‍ ശങ്കര്‍രാജ. വിഡിയോ കാണാം;