Tuesday 11 December 2018 12:49 PM IST : By സ്വന്തം ലേഖകൻ

ഇനി ടെലിവിഷൻ അവതാരകനായും വിജയ് സേതുപതി; വിഡിയോ കാണാം

vijay-new

ആരാധകരുടെ പ്രിയ താരമാണ് വിജയ് സേതുപതി. തമിഴ് നാടിനോപ്പം കേരളത്തിലും മക്കൾ സെൽവന് വലിയ രസികർ കൂട്ടമുണ്ട്. വ്യത്യസ്തമായ സിനിമകളും വേറിട്ട കഥാപാത്രങ്ങളുമായി ചുരുങ്ങിയ കാലത്തിനിടെ കോളിവുഡിൽ ചുവടുറപ്പിച്ച താരത്തെ ഇനി ടെലിവിഷൻ അവതാരകനായും കാണാം.

പ്രമുഖ തമിഴ് ചാനലിലാണ് താരം അവതാരകനാകുന്ന വേറിട്ട റിയാലിറ്റി ഷോ. മറ്റ് റിയാലിറ്റി ഷോകളെ അപേക്ഷിച്ച് യഥാർത്ഥ ജീവിതത്തിലെ താരങ്ങളാണ് ഇതിൽ പങ്കാളികളാകുക. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വിഡിയോയായി വിജയ് സേതുപതി തന്റെ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

‘സീതാകാത്തി’യാണ് വിജയ് സേതുപതിയുടെ പുതിയ റിലീസ്. ചിത്രത്തിൽ ഒരു വൃദ്ധനായ നടന്റെ വേഷത്തിലാണ് താരം. ഈ മാസം ചിത്രം പ്രദർശനത്തിനെത്തും.

എന്തായാലും ടെലിവിഷനിൽ താരത്തിന്റെ പുതിയ അവതാരത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.