Friday 13 July 2018 10:46 AM IST : By സ്വന്തം ലേഖകൻ

പ്രണയവും വിരഹവുമായി വിജയ് സേതുപതിയും തൃഷ കൃഷ്ണനും; ‘96’ ന്റെ ടീസറെത്തി

nine

മക്കൾ സെൽവൻ വിജയ് സേതുപതിയും താരനായിക തൃഷ കൃഷ്ണനും ആദ്യമായി ഒന്നിക്കുന്ന ‘96’ ന്റെ ടീസർ റിലീസായി. പ്രണയ കഥയാണ് ചിത്രം. പ്രേം കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മൂന്നു വ്യത്യസ്ത ഗറ്റപ്പുകളിലാണ് വിജയ് സേതുപതി.

രാജസ്ഥാനിലും കൊല്‍ക്കത്തയിലുമായി ചിത്രീകരിച്ച‘96’ൽ ജനകരാജ്, വിനോദിനി, കാളി വെങ്കട് തുടങ്ങി വൻ താരനിര അണിനിരക്കുന്നു. മഹേന്ദ്രന്‍ ജയരാജും എന്‍.ഷണ്‍മുഖ സുന്ദരവുമാണ് ഛായാഗ്രാഹകർ. മദ്രാസ് എന്റര്‍പ്രൈസിസസിനു വേണ്ടി എസ്.നന്ദഗോപാല്‍ നിർമ്മിക്കുന്ന ചിത്രത്തിനു സംഗീതം പകരുന്നത് ഗോവിന്ദ് പി മേനോനാണ്. ചിത്രം ഉടൻ തിയേറ്ററുകളിലെത്തും.