Thursday 18 April 2019 03:38 PM IST : By സ്വന്തം ലേഖകൻ

ക്യൂ നിൽക്കാതെ വോട്ട് ചെയ്ത് മടങ്ങാമെന്ന് പൊലീസ്, വേണ്ടെന്ന് വിജയ്! വിഡിയോ

vijay-new

ലാളിത്യത്താൽ താരമായി വീണ്ടും വിജയ്. തമിഴ്നാട്ടിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ സോഷ്യൽ മീഡിയയും മാധ്യമങ്ങളും ആഘോഷിക്കുന്നത് ദളപതി വിജയ് കാട്ടിയ മാന്യതയും ലാളിത്യവുമാണ്.

രാവിലെ തന്നെ വോട്ട് രേഖപ്പെടുത്താൻ അമ്പത്തൂരിലെ ബൂത്തിലെത്തിയ താരം ക്യൂ പാലിക്കാതെ വോട്ട് ചെയ്യാൻ അവസരമുണ്ടായിട്ടും അതിനു മുതിർന്നില്ല.

വിജയ് വന്നപ്പോൾ വോട്ട് ചെയ്യാനുള്ളവരുടെ നീണ്ട നിരയായിരുന്നു ബൂത്തിനു മുന്നിൽ. ക്യൂ പാലിക്കാതെ വേഗം വോട്ട് ചെയ്ത് മടങ്ങാമെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചെങ്കിലും വിജയ് അതിനു മുതിർന്നില്ല. പകരം താരവും ക്യൂ നിന്നു. കൂടെ നിന്നവരോട് കുശലം പറഞ്ഞും വിവരങ്ങൾ അന്വേഷിച്ചും കുറച്ചു സമയം. മൊബൈൽ ക്യാമറയുമായി ചുറ്റും കൂടിയവരെയും നിരാശപ്പെടുത്തിയില്ല.

പിന്നാലെ ബൂത്തിനുള്ളിൽ കയറി വോട്ട് രേഖപ്പെടുത്തിയ താരം ഉടൻ തന്നെ മടങ്ങുകയും ചെയ്തു.