Tuesday 10 December 2019 12:08 PM IST : By സ്വന്തം ലേഖകൻ

വിജി തമ്പിയുടെ മകൾക്ക് അനുഗ്രഹവുമായി സുരേഷ് ഗോപിയും രാധികയും: വിഡിയോ വൈറൽ

viji-thampi

മലയാളത്തിന്റെ പ്രിയ സംവിധായകൻ വിജി തമ്പിയുടെ മകള്‍ പാര്‍വതിയുടെ വിവാഹം ആയിരുന്നു കഴിഞ്ഞ ദിവസം. അർജുൻ ജഗദീഷ് ആണ് വരൻ. തിരുവനന്തപുരത്ത് വച്ച് നടന്ന വിവാഹത്തിൽ മലയാള സിനിമയിലെ പ്രമുഖർ പങ്കെടുത്തു. ചടങ്ങിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

വിവാഹചടങ്ങിൽ വിജി തമ്പിയുടെ പ്രിയ സുഹൃത്തും മലയാളത്തിന്റെ പ്രിയ താരവുമായ സുരേഷ് ഗോപി കുടുംബ സമേതമാണ് പങ്കെടുത്തത്. ഭാര്യ രാധികയ്ക്കൊപ്പമാണ് അദ്ദേഹം എത്തിയത്. ലാല്‍ജോസ്, കെപിഎസി ലളിത, പ്രിയങ്കാ നായര്‍, ചിപ്പി, ദേവന്‍, രണ്‍ജി പണിക്കര്‍, ജഗദീഷ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു.