Friday 17 July 2020 12:19 PM IST : By സ്വന്തം ലേഖകൻ

‘കല്യാണം സെറ്റായിട്ടുണ്ടേ...’! വിജിലേഷ് വിവാഹിതനാകുന്നു: ഭാവി വധുവിനൊപ്പമുള്ള സെൽഫി പങ്കുവച്ച് താരം

vijilesh-new

യുവനടൻ വിജിലേഷ് വിവാഹിതനാകുന്നു. താരം ഫെയ്സ്ബുക്കിലൂടെയാണ് ഈ സന്തോഷം പങ്കുവച്ചത്. ഒപ്പം ഭാവി വധുവിനൊപ്പമുള്ള സെൽഫിയും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘കല്ല്യാണം സെറ്റായിട്ടുണ്ടേ... ഡേറ്റ് പിന്നീട് അറിയിക്കാട്ടോ.... കൂടെ ഉണ്ടാവണം’. – താരം കുറിച്ചു.

മഹേഷിന്റെ പ്രതികാരം, തീവണ്ടി, കപ്പേള, വരത്തൻ തുടങ്ങിയ ചിത്രങ്ങളിൽ വിജിലേഷ് ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.