Tuesday 19 February 2019 03:31 PM IST : By സ്വന്തം ലേഖകൻ

അവതാരകരെ ട്രോളി വിക്രവും ശിവയും! വിഡിയോ വൈറൽ

siva

സിനിമാ കുടുംബങ്ങളിലെ പിൻമുറക്കാർ കളം വാഴുന്ന കോളിവുഡിൽ, സിനിമാ പാരമ്പര്യം ഒന്നുമില്ലാതെയെത്തി സ്വന്തം പരിശ്രമത്തിലൂടെ ഉയരങ്ങൾ കീഴടക്കിയ താരങ്ങള്‍ക്കൊപ്പമാണ് വിക്രത്തിന്റെയും ശിവകാർത്തികേയന്റെയും സ്ഥാനം. അടുത്തിടെ ഒരു അവാർഡ് ഷോയിൽ ഇരുവരും വേദി പങ്കിട്ടപ്പോഴുണ്ടായ രസകരമായ സംഭവങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ.

രണ്ടു പേരും കൂടി പരിപാടിയുടെ അവതാരകരെ ട്രോളുന്നതിന്റെ വിഡിയോയാണിത്.

അടുത്തിടെ നിർമ്മാതാവിന്റെ കുപ്പായവുമണിഞ്ഞ ശിവയോട് എന്നാകും സംവിധാനത്തിലേക്കു തിരിയുക എന്നും അങ്ങനെയെങ്കിൽ വിക്രത്തിനെ നായകനാക്കി ഒരു സിനിമ എടുക്കുമോ എന്നുമായിരുന്നു അവതാരകരുടെ ചോദ്യം. അതിനു മറുപടിയായി ശിവ പറഞ്ഞത് വിക്രമിനെ നായകനാക്കി ഒരു വൻ ചിത്രം എടുക്കും എന്നാണ്.

ഉടനെ അവതാരകർ എങ്കിൽ വിക്രമിനെ വച്ച് ഒരു സീൻ സംവിധാനം ചെയ്തു കാണിക്കാമോ എന്നായി. അപ്പോഴാണ് അവതാരകരെ പെടുത്തി വിക്രം ഇടപെട്ടത്. നിങ്ങൾ പോയി സംവിധാനം ചെയ്യൂ, ഞങ്ങൾ അവതാരകരായി ഇവിടെ നിൽക്കാം എന്നു പറഞ്ഞ് വിക്രവും ശിവയും അവതാരകരുടെ സ്ഥലത്തേക്കു നീങ്ങി.

കാണികൾ നിറഞ്ഞ കൈയടിയോടെ ഏറ്റെടുത്ത ഈ രംഗം സോഷ്യൽ മീഡിയയിലും വൈറലായിക്കഴിഞ്ഞു.