Monday 08 February 2021 09:00 AM IST : By സ്വന്തം ലേഖകൻ

‘ഇത് സച്ചിയുടെ സ്വപ്‌നമായിരുന്നു, സഹോദരാ ഇത് നിനക്ക് സമര്‍പ്പിക്കുന്നു’! സച്ചിക്കുള്ള ആദരമായി ‘വിലായത്ത് ബുദ്ധ’: ഫസ്റ്റ് ലുക്ക്

vilayathu-budha

‘അയ്യപ്പനും കോശിയും’ എന്ന സൂപ്പർഹിറ്റിനു ശേഷം സച്ചി സംവിധാനം ചെയ്യാൻ തീരുമാനിച്ചിരുന്ന കഥയാണ് ജി. ആര്‍ ഇന്ദുഗോപന്റെ ‘വിലായത്ത് ബുദ്ധ’. എന്നാല്‍ അതിന്റെ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ സച്ചി മരണപ്പെട്ടു.

ഇപ്പോഴിതാ, ‘അയ്യപ്പനും കോശിയും’ പുറത്തിറങ്ങി ഒരു വര്‍ഷം പിന്നിടുമ്പോൾ സച്ചിക്കു വേണ്ടി സുഹൃത്തുക്കൾ ചേർന്ന് ‘വിലായത്ത് ബുദ്ധ’ യാഥാർഥ്യമാക്കുന്നു.

സച്ചിയുടെ സംവിധാന സഹായിയായിരുന്ന ജയന്‍ നമ്പ്യാരാണ് വിലാത്ത് ബുദ്ധ ഒരുക്കുക. പൃഥ്വിരാജ് നായകനാകുന്ന ചിത്രം സന്ദീപ് സേനനും അനീഷ് എം. തോമസും ചേര്‍ന്ന് നിര്‍മിക്കുന്നു.

ജി.ആ.ര്‍ ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേര്‍ന്നാണ് തിരക്കഥ. ജോമോന്‍ ടി. ജോണ്‍ ക്യാമറയും മഹേഷ് നാരായണന്‍ എഡിറ്റിങും ജേക്‌സ് ബിജോയ് സംഗീതവുമൊരുക്കും.

ഇത് സച്ചിയുടെ സ്വപ്‌നമായിരുന്നു, സഹോദരാ ഇത് നിനക്ക് സമര്‍പ്പിക്കുന്നുവെന്നാണ് വിലായത്ത് ബുദ്ധയുടെ ഫസ്റ്റ് ലുക്ക് പങ്കുവച്ചി പൃഥ്വി കുറിച്ചത്. സച്ചിക്കുള്ള സുഹൃത്തുക്കളുടെ ആദരമായാണ് വിലായത്ത് ബുദ്ധ സ്‌ക്രീനിലെത്തുന്നത്.