Tuesday 18 June 2019 12:32 PM IST : By സ്വന്തം ലേഖകൻ

പൊളിച്ചടുക്കി അച്ഛനും മകനും! ഫാദേഴ്സ് ഡേയിൽ നൃത്തം ചെയ്ത് വിനയ് ഫോർട്ടും വിഹാനും: വിഡിയോ

vinay

‘തമാശ’ മികച്ച വിജയം നേടി പ്രദർശനം തുടരുന്നതിന്റെ സന്തോഷത്തിലാണ് വിനയ് ഫോർട്ട്. മികച്ച സിനിമകളും മികച്ച കഥാപാത്രങ്ങളുമായി വിനയ് കുതിപ്പു തുടരുകയാണ്. താരം നായകനാകുന്ന വേറെയും ചില ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

ഇപ്പോഴിതാ, ഫാദേഴ്സ് ഡേയിൽ മകനോടൊപ്പം നൃത്തം ചെയ്ത് ആഘോഷിക്കുന്ന വിനയ് ഫോർട്ടിന്റെ ഒരു വിഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നു. തകർപ്പൻ പാട്ടിനൊപ്പമാണ് താരത്തിന്റെയും മകൻ വിഹാന്റെയും പ്രകടനം. രണ്ടു പേരും കൂളിങ് ഗ്ലാസ് വച്ച് തകർപ്പൻ ലുക്കിലാണ് വിഡിയോയിൽ.

വിനയ് തന്നെയാണ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ഈ വിഡിയോ ആരാധകരുമായി പങ്കുവച്ചത്.