Saturday 24 July 2021 09:54 AM IST : By സ്വന്തം ലേഖകൻ

‘എന്റെ അപ്പനെ തല്ലി തരിപ്പണമാക്കുന്ന പെങ്ങളുടെ മൃഗീയമായ സ്വഭാവ വൈകല്യം‌’: രസികൻ വിഡിയോ പങ്കുവച്ച് വിനയ് ഫോർട്ട്

vinay-fort

ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്ത മാലിക് ഒ.ടി.ടിയിൽ വിജയ പ്രദർശനം തുടരുകയാണ്. വിനയ് ഫോർട്ട്, നിമിഷ സജയൻ എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ഇപ്പോഴിതാ, ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള രസകരമായ ഒരു വിഡിയോ പങ്കുവച്ചിരിക്കുകയാണ് വിനയ് ഫോർട്ട്. ചിത്രത്തിൽ നിമിഷയുടെയും വിനയ് ഫോർട്ടിന്റെയും അച്ഛനായെത്തുന്ന താരത്തെ നിമിഷ തമാശയ്ക്ക് തല്ലുന്ന വിഡിയോ ആണ്, ‘എന്റെ അപ്പനെ തല്ലി തരിപ്പണമാക്കുന്ന പെങ്ങളുടെ മൃഗീയമായ സ്വഭാവ വൈകല്യം‌’ എന്ന കുറിപ്പോടെ വിനയ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.