Tuesday 18 December 2018 11:52 AM IST : By സ്വന്തം ലേഖകൻ

‘കിസ്മത്ത്’ സംവിധായകനും വിനായകനും ഒന്നിക്കുന്നു; ‘തൊട്ടപ്പൻ’ ഫസ്റ്റ്ലുക്ക് വൈറൽ

thottappan-new

കിസ്മത്ത് എന്ന സൂപ്പർഹിറ്റിനു ശേഷം ഷാനവാസ് എം.ബാവക്കുട്ടി സംവിധാനം ചെയ്യുന്ന തൊട്ടപ്പന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി. വിനായകൻ നായകനാകുന്ന ചിത്രം വേറിട്ട ആശയത്തിന്റെ അവതരണമാണ്.

ഫ്രാന്‍സിസ് നൊറോണയുടെ ഇതേ പേരിലുള്ള കഥയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് പിഎസ് റഫീഖ്. മുഴുനീള നായക വേഷത്തിൽ വിനായകന്റെ ആദ്യ ചിത്രമെന്ന പ്രത്യേകതയും തൊട്ടപ്പനുണ്ട്. പുതുമുഖമാണ് നായിക. പോസ്റ്റര്‍ ഇതിനോടകം സോഷ്യല്‍ മീഡിയയിൽ വൈറലാണ്.

റോഷന്‍ മാത്യു, മനോജ് കെ ജയന്‍, കൊച്ചു പ്രേമന്‍ തുടങ്ങി വലിയ താരനിര ചിത്രത്തിലുണ്ട്.

ഷാനവാസ് എം.ബാവക്കുട്ടിയുടെ ആദ്യ ചിത്രമായ ‘കിസ്മത്ത്’ ജാതി രാഷ്ട്രീയവും പ്രണയവുമാണ് ദൃശ്യവത്കരിച്ചത്. ഷെയ്ന്‍ നിഗം, ശ്രുതി മേനോന്‍, വിനയ് ഫോര്‍ട്ട് എന്നിവരായിരുന്നു പ്രധാന വേഷങ്ങളിൽ. ആമേൻ, ഉട്ടോപ്യയിലെ രാജാവ് തുടങ്ങി വൻ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് റഫീഖ്.