Tuesday 31 March 2020 11:18 AM IST : By സ്വന്തം ലേഖകൻ

വണ്ടര്‍ വുമണിന് വിവാഹ വാര്‍ഷിക ആശംസകളുമായി വിനീത്, ഞാന്‍ ഫോട്ടോ തിരയുകയായിരുന്നു എന്ന് ദിവ്യ! പോസ്റ്റ് വൈറല്‍

vineeth

ഭാര്യ ദിവ്യയ്‌ക്കൊപ്പമുള്ള 16-ാം വര്‍ഷത്തിന്റെ സന്തോഷം പങ്കുവച്ച് മലയാളത്തിന്റെ യുവ സംവിധായകനും പ്രിയതാരവും ഗായകനുമായ വിനീത് ശ്രീനിവാസന്‍. ഭാര്യയ്ക്ക് വിവാഹവാര്‍ഷിക ആശംസകള്‍ നേര്‍ന്ന് വിനീത് പങ്കുവച്ച ചിത്രവും കുറിപ്പും ഇതിനോടകം വൈറല്‍ ആണ്.

വീണ്ടുമൊരു മാര്‍ച്ച് 31, ദിവ്യയ്‌ക്കൊപ്പമുള്ള 16 വര്‍ഷം, ഹൃദയത്തിന്റെ ഷൂട്ടിംഗിനായി ഞങ്ങള്‍ പഠിച്ച കോളേജിലേക്ക് പോയിരുന്നു. അപ്പോള്‍ പകര്‍ത്തിയ ചിത്രമാണിത്. 2004 മുതല്‍ 2006 വരെ ഞങ്ങളുടെ സ്ഥിരം ഹാങ്ങൗട്ട് സ്ഥലമായിരുന്നു. എത്ര പെട്ടെന്നാണ് സമയം കടന്നുപോയത്. എന്റെ രണ്ട് മക്കളുടെ അമ്മയായിരിക്കുന്നു ദിവ്യ, ഹാപ്പി ആനിവേഴ്‌സറി മൈ വണ്ടര്‍ വുമണ്‍ എന്നാണ് വിനീത് കുറിച്ചത്. 

വിവാഹ വാര്‍ഷിക് പോസ്റ്റ് ഇടാനായുള്ള ഒരുക്കത്തിലായിരുന്നു താനെന്നും  ചിത്രം തിരയുന്നതിനിടെയാണ് വിനീതിന്റെ കുറിപ്പ് കണ്ടതെന്നുമായിരുന്നു ദിവ്യ പോസ്റ്റിന് കമന്റിട്ടത്. നിരവധി പേരാണ് പ്രിയദമ്പതികള്‍ക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്. 

8 വര്‍ഷത്തെ പ്രണയത്തിനൊടുവിലായാണ് ഇരുവരും വിവാഹിതരായത്. വിനീതും ദിവ്യയും സഹപാഠികളായിരുന്നു. ഇപ്പോള്‍ പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ഹൃദയം എന്ന ചിത്രമാണ് വിനീത് സംവിധാനം ചെയ്യുന്നത്. കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തിലെ നായിക.