Saturday 18 May 2019 10:55 AM IST : By സ്വന്തം ലേഖകൻ

17 വർഷത്തെ ഇടവേളയ്ക്ക് ശേഷം പൂർണിമ; ‘വൈറസി’ന്റെ പോസ്റ്ററിനു ആശംസകളുമായി ഇന്ദ്രജിത്ത്!

poornima-indra-vviiii

17 വർഷത്തെ ഇടവേളയ്ക്ക് ശേഷം പൂർണിമ ഇന്ദ്രജിത്ത് സിനിമയിലേക്ക് തിരിച്ചുവരവ് നടത്തുന്ന ചിത്രമാണ് ‘വൈറസ്.’ ആഷിഖ് അബുവിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘വൈറസി’ന്റെ പുതിയ കാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. സിനിമയിലെ പൂര്‍ണിമയുടെ കഥാപാത്രത്തിന്റെ ലുക്ക് ആണ് ഇപ്പോൾ പുറത്തുവന്നത്.

ഭർത്താവും നടനുമായ ഇന്ദ്രജിത്ത് ആണ് പോസ്റ്റര്‍ ഔദ്യോഗികമായി റിലീസ് ചെയ്തത്. വലിയൊരു ഇടവേളയ്ക്ക് ശേഷം ബിഗ് സ്ക്രീനിലെത്തുന്ന പൂർണിമയ്ക്ക് എല്ലാ ആശംസകളും നേർന്നുകൊണ്ടാണ് ഇന്ദ്രജിത്തിന്റെ കുറിപ്പ്. കേരളത്തിൽ ഭീതി പടർത്തിയ നിപ്പ വൈറസാണ് ചിത്രത്തിന്റെ പ്രമേയം.  മുൻപ് മന്ത്രി കെ.കെ. ശൈലജയെ അവതരിപ്പിക്കുന്ന നടി രേവതിയുടെയും നഴ്സ് ലിനിയെ അവതരിപ്പിക്കുന്ന റിമ കല്ലിങ്കലിന്റെയും പോസ്റ്ററുകൾ റിലീസ് ചെയ്തിരുന്നു.

ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടര്‍ കെ.എല്‍. സരിത, കോഴിക്കോട് ഡിഎംഒ ഡോക്ടര്‍ ജയശ്രീ, ഹെല്‍ത്ത് സെക്രട്ടറി ഡോക്ടര്‍ രാജീവ് സദാനന്ദന്‍ എന്നിവര്‍ നിപ്പയുടെ സമയത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ കോര്‍ത്തിണക്കിയ കഥാപാത്രമാണ് വൈറസില്‍ പൂര്‍ണിമ അവതരിപ്പിക്കുന്നത് എന്നാണ് സൂചന.