Friday 14 December 2018 12:17 PM IST : By സ്വന്തം ലേഖകൻ

‘രാക്ഷസൻ’ നായകന്റെ ‘സിലുക്കുവാർപട്ടി സിങ്കം’; ഇത്തവണ കോമഡി പൊലീസ്: ട്രെയിലർ കാണാം

singan-new

വൻ വിജയമായ സൈക്കോ ത്രില്ലർ ‘രാക്ഷസൻ’, നായകൻ വിഷ്ണു വിശാലിന് തെന്നിന്ത്യയിൽ വലിയ ജനപ്രീതിയാണ് നേടിക്കൊടുത്തത്. ചിത്രം ഈ വർഷത്തെ മികച്ച ഇന്ത്യൻ സിനിമകളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തിയതും വലിയ വാർത്തയായിരുന്നു.

രാക്ഷസനു ശേഷം വരുന്ന തന്റെ പുതിയ ചിത്രം ‘സിലുക്കുവാർപട്ടി സിങ്ക’ത്തിലും പൊലീസ് വേഷത്തിലാണ് വിഷ്ണു. എന്നാൽ രാക്ഷസനിൽ നിന്നു തീർത്തും വേറിട്ട്, ഒരു കോമഡി–റൊമാന്റിക് എന്റർടൈനറാണ് സിലുക്കുവാർപട്ടി സിങ്കം.

ചെല്ല അയ്യാവു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം റിലീസായി. ചിരിക്കാനുള്ള വക ചിത്രത്തില്‍ ധാരാളമുണ്ടാകുമെന്ന് ടീസർ ഉറപ്പു തരുന്നു. വിഷ്ണു വിശാൽ സ്റ്റുഡിയോസിന്റെ ബാനറിൽ വിഷ്ണു വിശാലും ആര്യൻ രമേശും ചേർന്നാണ് നിർമ്മാണം.

‘ഡിയോ റിയോ ഡിയ...’ എന്നാരംഭിക്കുന്ന ഫാസ്റ്റ് നമ്പർ ഗാനത്തിനൊപ്പമുള്ള ഒവിയയുടെ ഡാൻഡ് പെർഫോമൻസ് ചിത്രത്തിന്റെ ഹൈലൈറ്റാണ്. റജിനയാണ് നായിക. യോഗി ബാബു മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ചിത്രം ഉടൻ തിയേറ്ററിലെത്തും.