Saturday 31 October 2020 09:17 AM IST : By സ്വന്തം ലേഖകൻ

അച്ഛനോടൊപ്പം കുഞ്ഞിച്ചിരിയോടെ ഒരു സെല്‍ഫി! കാത്തിരുന്ന കണ്‍മണി എത്തി: വിഷ്ണു ഉണ്ണികൃഷ്ണന്‍ അച്ഛനായി

vishnu-unnikrishnan

നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന്‍ അച്ഛനായി. കഴിഞ്ഞ ദിവസമാണ് വിഷ്ണുവിനും ഭാര്യ ഐശ്വര്യയ്ക്കും ആദ്യത്തെ കണ്‍മണിയായി മകന്‍ പിറന്നത്. ഇതിന്റെ സന്തോഷം കുഞ്ഞിനൊപ്പമുള്ള തന്റെ ചിത്രം ഉള്‍പ്പടെ താരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.

ഒരു ആണ്‍കുട്ടിയും ഒരു അമ്മയും ഒരു അച്ഛനും പിറവി കൊണ്ടിരിക്കുന്നു എന്ന കുറിപ്പോടെയാണ് താരത്തിന്റെ പോസ്റ്റ്. നിരവധി പേരാണ് പോസ്റ്റിനു താഴെ ആശംസകളുമായി എത്തുന്നത്. 

ഫെബ്രുവരി രണ്ടിനായിരുന്നു വിഷ്ണു ഉണ്ണികൃഷ്ണനും കോതമംഗലം സ്വദേശിനിയായ ഐശ്വര്യയുമായുള്ള വിവാഹം.