Saturday 15 January 2022 09:17 AM IST : By സ്വന്തം ലേഖകൻ

‘അതേ അമ്മച്ചിയെ 5 വര്‍ഷത്തിനു ശേഷം വീണ്ടും കണ്ടപ്പോള്‍’: വിഡിയോ പങ്കുവച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ

vishnu

യുവനായകൻ വിഷ്ണു ഉണ്ണികൃഷ്ണൻ പങ്കുവച്ച മനോഹരമായ ഒരു വിഡിയോയും കുറിപ്പുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.

2016ൽ പുറത്തിറങ്ങിയ ‘കട്ടപ്പനയിലെ ഹൃതിക് റോഷൻ’ എന്ന ചിത്രത്തിലെ ഗാനരംഗത്തില്‍ അഭിനയിച്ച ഒരു സ്ത്രീയെ ‘മരതകം’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ച് വീണ്ടും കണ്ടുമുട്ടിയതിന്റെ വിഡിയോ ആണിത്.

‘കട്ടപ്പനയിലെ ഹൃതിക് റോഷനിൽ പാട്ട് സീനില്‍ കൂടെ അഭിനയിച്ച അതേ അമ്മച്ചിയെ 5 വര്‍ഷത്തിനു ശേഷം മരതകം പാട്ട് സീനില്‍ വച്ച് കണ്ടപ്പോള്‍’ എന്ന കുറിപ്പോടെയാണ് വിഷ്ണു വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

‘കട്ടപ്പനയിലെ ഹൃതിക് റോഷനി’ലെ ‘അഴകേ അഴകേ’ എന്ന ഗാനരംഗത്തിൽ നായികയുടെ പിന്നാലെ പാട്ടു പാടി നടന്നു വിഷ്ണു പൂക്കൂട നീട്ടുമ്പോൾ അത് സ്വീകരിക്കുന്നത് ഈ സ്ത്രീയാണ്. 5 വർഷത്തിനു ശേഷം അവരെ വീണ്ടും കണ്ടപ്പോഴും വിഷ്ണു പൂക്കൂട കൈമാറുന്നതാണ് വിഡിയോയിൽ.