Wednesday 24 June 2020 09:58 AM IST : By സ്വന്തം ലേഖകൻ

തായ് ആയോധനകല പരിശീലിച്ച് വിസ്മയ! മോഹൻലാലിനെ ഓർമിപ്പിക്കുന്ന ചലനങ്ങളെന്ന് ആരാധകർ: വിഡിയോ

vismaya

മലയാളത്തിന്റെ പ്രിയതാരപുത്രിയാണ് മോഹൻലാലിന്റെ മകൾ വിസ്മയ എന്ന മായ. കവിതയുടെയും ചിത്രകലയുടെയും ലോകമാണ് മായയുടെത്. എന്നാൽ അതുമാത്രമല്ല മായയുടെ കമ്പം എന്നു തെളിയിക്കുന്നതാണ് താരപുത്രി തന്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്ത വിഡിയോ.

വിസ്മയ തായ് ആയോധനകല പരിശീലിക്കുന്നതിന്റെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോള്‍ വൈറൽ. വിസ്മയ തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ തായ്ലാൻഡിൽ ആയോധനകല അഭ്യസിക്കുന്ന വിഡിയോ പ്രേക്ഷകർക്കായി പങ്കുവച്ചത്.

ആക്ഷനില്‍ മോഹന്‍ലാലിന്റെ ശരീരഭാഷയെ ഓര്‍മിപ്പിക്കുന്നുണ്ട് വിസ്മയ. മുന്‍പും ആയോധനകലകള്‍ പരിശീലിക്കുന്നതിന്റെ വിഡിയോ വിസ്മയ തന്റെ പേജില്‍ പങ്കുവച്ചിട്ടുണ്ട്.