Saturday 20 April 2019 09:37 AM IST : By സ്വന്തം ലേഖകൻ

‘നിങ്ങൾ ക്ഷമയിൽ വിശ്വസിക്കുന്നുണ്ടോ’ ? ഒടുവിൽ സൽമാനോട് വിവേകിന്റെ ചോദ്യം

vivek-new

ബോളിവുഡ് താരങ്ങളായ സൽമാൻ ഖാനും വിവേക് ഒബ്റോയിയും തമ്മിലുള്ള പിണക്കവും ശീത സമരവും ബി ടൗണിൽ പുതിയ വാർത്തയല്ല. ഐശ്വര്യ റായിയുമായുള്ള ഇരുവരുടെയും പ്രണയവും തുടർന്നുണ്ടായ പ്രശ്നങ്ങളും വലിയ വിവാദങ്ങൾക്കാണ് തുടക്കമിട്ടത്. ഇപ്പോഴിതാ ആ കോലാഹലങ്ങൾക്കു ശേഷം, പതിനാറ് വർഷം കഴിഞ്ഞ് സൽമാൻ ഖാനോട് ഒരു ചോദ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് വിവേക് ഒബ്റോയി.

ഒരു അഭിമുഖത്തിലാണ്, ഐശ്വര്യയുമായി പ്രണയത്തിലായിരുന്ന കാലത്തെ വിവാദങ്ങളെ അടിസ്ഥാനമാക്കി സല്ലുവിനോടുള്ള വിവേകിന്റെ ചോദ്യം.

സത്യത്തില്‍ സല്‍മാന്‍ ക്ഷമയില്‍ വിശ്വസിക്കുന്നുണ്ടോ എന്നാണ് വിവേക് ചോദിക്കുന്നത്.

സല്‍മാന്‍ - ഐശ്വര്യ പ്രണയം ബോളിവുഡില്‍ വലിയ വിവാദം സൃഷ്ടിച്ചിരുന്നു. സല്‍മാനുമായി പിണങ്ങി, ഐശ്വര്യ വിവേകുമായി പ്രണയത്തിലായതാണ് പ്രശ്നങ്ങളുടെ തുടക്കം. ഐശ്വര്യയുടേയും വിവേകിന്റേയും സിനിമയുടെ ലൊക്കേഷനിലെത്തി സല്‍മാന്‍ വഴക്കുണ്ടാക്കിയതൊക്കെ വലിയ വാര്‍ത്തയായിരുന്നു. ശേഷം വിവേകുമായി പിരിഞ്ഞ ഐശ്വര്യ അഭിഷേക് ബച്ചനെ പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയ്തു. സാമൂഹിക പ്രവര്‍ത്തക പ്രിയങ്ക ആല്‍വയാണ് വിവേകിന്റെ ജീവിത സഖി. സിനിമയില്‍ തനിക്ക്് അപ്രഖ്യാപിത വിലക്ക് ഉണ്ടെന്ന് 2017ല്‍ വിവേക് പറഞ്ഞിരുന്നു.