Wednesday 26 September 2018 11:44 AM IST : By സ്വന്തം ലേഖകൻ

അൻപതാം പിറന്നാളിന് മരണത്തിന്റെ താഴ്‌വരയിലേക്ക് ചാടി വിൽ സ്മിത്ത്; വിഡിയോ കാണാം

ws

ഉയരത്തിലൂടെ വട്ടമിട്ട് പറക്കുന്ന ഹെലികോപ്ടറിൽ നിന്ന് മരണത്തിന്റെ താഴ്‌വരയായ ഗ്രാൻഡ് കാന്യൺ ഗർത്തത്തിലേക്ക് കയർ കെട്ടി ഒരു ചാട്ടം. കണ്ടു നിന്നവരുടെ ശ്വാസം വിലങ്ങിയ ഈ സാഹസം കാട്ടിയത് ഹോളിവുഡ് താരരാജാവായ വിൽ സ്മിത്ത്. അഹങ്കാരമെന്ന് തോന്നിയേക്കാം. എന്നാൽ ഈ സാഹസത്തിന് പിന്നിലെ ഉദ്ദേശ്യത്തെക്കുറിച്ചറിഞ്ഞാൽ അഭിപ്രായം മാറ്റും. പിന്നാക്ക രാജ്യങ്ങളിലെ സാമ്പത്തികമായി ബുദ്ധിമുട്ടുള്ള വിദ്യാർത്ഥികളുടെ പഠനത്തിന് പണം കണ്ടെത്താനാണ് ജീവൻ പണയം വച്ച് തന്റെ 50-ാം പിറന്നാളിന് താരം ഇത്തരമൊരു സാഹസിക പ്രവൃത്തിക്ക് ഒരുങ്ങിയത്.

അരിസോണയിലെ ഗ്രാൻഡ് കാന്യണിന് അരികിൽ ഓൺലൈൻ ലോട്ടറിയിലൂടെ താരത്തിന്റെ സാഹസികചാട്ടം കാണാൻ അവസരം കിട്ടിയവർ തടിച്ചു കൂടിയിരുന്നു. “ഞാനെന്റെ ജീവിതത്തിൽ കണ്ട ഏറ്റവും മനോഹരമായ കാഴ്ച,” എന്നാണ് കയറിൽ തൂങ്ങി കിടന്ന് ഗർത്തം കണ്ട സ്മിത്തിന്റെ പ്രതികരണം. “മഹാഭീതിയിൽ നിന്നും പരമാനന്ദത്തിലേക്ക്…” തന്റെ അനുഭവത്തെ താരം വിവരിക്കുന്നതിങ്ങനെ.