Wednesday 12 September 2018 01:53 PM IST : By സ്വന്തം ലേഖകൻ

2.0 യിൽ പങ്കാളികളായത് 3000 സാങ്കേതികപ്രവർത്തകർ; ടീസര്‍ മൂന്ന് ദിവസത്തിനുള്ളിൽ

akshay

ലോകത്താകെ രജനീകാന്തിന്റെ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 2.0 യുടെ അണിയറയിൽ പണിയെടുത്തത് വിവിധ മേഖലകളിലായി 3000 സാങ്കേതികപ്രവർത്തകർ. ഒരു പക്ഷേ ഇത്രയേറെ സാങ്കേതികപ്രവർത്തകർ മറ്റൊരു ഇന്ത്യൻ സിനിമയുടെ പിന്നിലുണ്ടായിട്ടുണ്ടോയെന്ന് സംശയം.

ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം നവംബര്‍ 29ന് തിയ്യേറ്ററുകളിലെത്തും. അക്ഷയ് കുമാര്‍ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ടീസര്‍ മൂന്ന് ദിവസത്തിനുള്ളില്‍ റിലീസാകും. 500 കോടിയാണ് മുതല്‍ മുടക്ക്. ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം കരണ്‍ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സാണ് ഹിന്ദിയില്‍ വിതരണത്തിനെത്തിക്കുന്നത്.