Tuesday 05 February 2019 02:57 PM IST : By സ്വന്തം ലേഖകൻ

ഇതാണ് കന്നഡയിലെ ജോസഫ് അലക്സ്! മമ്മൂക്കയെ ഞെട്ടിച്ച് കിങ്ങിലെ ഡയലോഗ് പറഞ്ഞ് യഷ്: വിഡിയോ

yash-new

‘കെ.ജി.എഫ്’ എന്ന ഒറ്റച്ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ കന്നഡ താരമാണ് യഷ്. കഴിഞ്ഞ ദിവസം മമ്മൂട്ടി നായകനാകുന്ന തെലുങ്ക് ചിത്രം ‘യാത്ര’യുടെ മലയാളം ട്രെയിലർ റിലീസിനായി യഷ് കൊച്ചിയിലെത്തിയപ്പോൾ ആവേശനിർഭരമായ സ്വീകരണമാണ് ആരാധകർ നൽകിയത്. മമ്മൂട്ടിയും പങ്കെടുത്ത പരിപാടിയിൽ അദ്ദേഹത്തിന്റെ ആരാധകരെ കൈയിലെടുക്കുന്നതായിരുന്നു യഷിന്റെ പ്രസംഗം.

“കൊച്ചി സുഖമാണോ? ” എന്നു ചോദിച്ചാണ് താരം സംസാരിച്ചു തുടങ്ങിയത്. ഒപ്പം മലയാളത്തിൽ സംസാരിക്കണമെന്ന ആഗ്രഹവും അദ്ദേഹം സദസ്സുമായി പങ്കുവെച്ചു. തൊട്ടുപിന്നാലെയെത്തി മമ്മൂട്ടിയുടെ ഹിറ്റ് ചിത്രം ദ കിങ്ങിലെ ഡയലോഗ് “മലയാളഭാഷ മനസ്സിലാക്കാനും പഠിക്കാനും സെൻസ് വേണം, സെൻസിബിലിറ്റി വേണം, സെൻസിറ്റിവിറ്റി വേണം”.– അതോടെ സദസ്സ് ആരവത്തിലമർന്നു.

തുടർന്ന് മലയാളത്തിൽ സംസാരിക്കാനുള്ള ബുദ്ധിമുട്ട് തുറന്നു പറഞ്ഞ് അദ്ദേഹം ഇംഗ്ലീഷിൽ സംസാരം തുടർന്നു.

ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഡിയുടെ ജീവിത കഥ പറയുന്ന ‘യാത്ര’ സംവിധാനം ചെയ്തിരിക്കുന്നത് മഹി വി രാഘവാണ്. ഫെബ്രുവരി എട്ടിന് ചിത്രം തിയേറ്ററുകളിലെത്തും.