Monday 22 October 2018 11:59 AM IST : By സ്വന്തം ലേഖകൻ

‘എന്തിര ലോകത്തെ സുന്ദരി’ വൈറലാകുന്നു; വിഡിയോ കാണാം

2.0

‘എന്തിര ലോകത്തെ സുന്ദരിയെ...’എ.ആർ റഹ്മാന്റെ മാസ്മര സംഗീതത്തിനൊപ്പം ചിട്ടി റോബോയായി സാക്ഷാൽ രജനീകാന്തും എന്തിര സുന്ദരിയായി ആമി ജാക്സണും. 2.0 ലെ ആദ്യഗാനത്തിന്റെ ലിറിക്കൽ വിഡിയോ സിനിമയുടെ മേലുള്ള പ്രേക്ഷക പ്രതീക്ഷകളെ ഇരട്ടിയാക്കുന്നു എന്നതിൽ തർക്കമില്ല. മധൻ കർക്കിയുടെ വരികൾക്ക് സിദ് ശ്രീറാം, ഷാഷാ തിരുപ്പതി എന്നിവരാണു ഗായകർ. 2010 ൽ പുറത്തിറങ്ങിയ എന്തിരന്റെ രണ്ടാം ഭാഗമാണ് ശങ്കർ സംവിധാനം ചെയ്യുന്ന 2.0. ചിട്ടി എന്ന മനുഷ്യ റോബോട്ടിന്റെയും അവനെ നിർമ്മിച്ച ശാസ്ത്രജ്ഞൻ വസീഗരന്റെയും കഥയാണ് ചിത്രം. ഇതിനോടകം പാട്ട് വൈറലായിക്കഴിഞ്ഞു. അക്ഷയ് കുമാറാണ് ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുക. 2.0 ഉടൻ തിയേറ്ററുകളിലെത്തും.