Tuesday 16 October 2018 03:15 PM IST : By സ്വന്തം ലേഖകൻ

പുത്തൻ ഹെയർസ്‌റ്റൈലിൽ ‘ക്യാപ്റ്റൻ ദുൽഖർ’; വൈറലായി‘ദ സോയ ഫാക്റ്റര്‍’ സെൽഫി

zoya

തന്റെ പുതിയ ഹിന്ദി ചിത്രമായ ദ സോയ ഫാക്റ്ററിന് വേണ്ടി ദുൽഖർ സൽമാൻ ക്രിക്കറ്റ് പരിശീലിക്കുന്നതിന്റെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോള്‍ താരം ചിത്രത്തിലെ തന്റെ പുത്തൻ ലുക്കും ആരാധകർക്കായി പങ്ക് വച്ചിരിക്കുന്നു. വേറിട്ട ഹെയർസ്‌റ്റൈലുമായുള്ള തന്റെ സെൽഫി ദുൽഖർ ഇൻസ്റ്റഗ്രാമിലാണ് പോസ്റ്റ് ചെയ്തത്.

അനുജ ചൗഹാന്‍ എഴുതിയ ‘ദ സോയ ഫാക്റ്റര്‍’ എന്ന നോവലിനെ ആസ്പദമാക്കി അഭിഷേക് ശര്‍മ ഒരുക്കുന്ന ചിത്രമാണ് ‘ദ സോയ ഫാക്റ്റർ’. ചിത്രത്തിൽ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായാണ് ദുൽഖർ അഭിനയിക്കുന്നത്. സോനം കപൂറാണ് നായിക. ഇന്ത്യക്ക് ആദ്യമായി ലോകക്കപ്പ് ലഭിച്ച ദിവസം ജനിച്ച പെണ്‍കുട്ടി, പ്രത്യേക ക്ഷണ പ്രകാരം ഒരു ദിവസം ഇന്ത്യന്‍ ടീമിനൊപ്പമെത്തുന്നതും പിന്നീട് അവള്‍ ഭാഗ്യമായി കണക്കാക്കപ്പെടുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.