നടൻ നിവിൻ പോളിക്കും സംവിധായകൻ ഏബ്രിഡ് ഷൈനുമെതിരെ വഞ്ചനക്കുറ്റത്തിനു കേസ്. നിവിൻ പോളി നായകനായ ‘മഹാവീര്യർ’ സിനിമയുടെ സഹനിർമാതാവ് പി.എസ്. ഷംനാസിന്റെ പരാതിയിലാണ് നടപടി. നിവിൻ പോളി ഒന്നാം പ്രതിയും ഏബ്രിഡ് ഷൈൻ രണ്ടാം പ്രതിയുമാണ്. ‘ആക്‌ഷൻ ഹീറോ ബിജു’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ നിർമാണ പങ്കാളിത്തം

നടൻ നിവിൻ പോളിക്കും സംവിധായകൻ ഏബ്രിഡ് ഷൈനുമെതിരെ വഞ്ചനക്കുറ്റത്തിനു കേസ്. നിവിൻ പോളി നായകനായ ‘മഹാവീര്യർ’ സിനിമയുടെ സഹനിർമാതാവ് പി.എസ്. ഷംനാസിന്റെ പരാതിയിലാണ് നടപടി. നിവിൻ പോളി ഒന്നാം പ്രതിയും ഏബ്രിഡ് ഷൈൻ രണ്ടാം പ്രതിയുമാണ്.

‘ആക്‌ഷൻ ഹീറോ ബിജു’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ നിർമാണ പങ്കാളിത്തം വാഗ്ദാനം ചെയ്തു ഷംനാസിൽ നിന്നു പണം വാങ്ങിയെന്നും പിന്നീട് അക്കാര്യം മറച്ചുവച്ച് ചിത്രത്തിന്റെ വിതരണാവകാശം മറ്റൊരാൾക്കു നൽകിയെന്നുമാണ് പരാതി. നിവിനും ഏബ്രിഡിനുമെതിരെ കേസെടുക്കാൻ തലയോലപ്പറമ്പ് പൊലീസിന് വൈക്കം ജെഎഫ്സിഎം 1 കോടതി നിർദേശം നൽകിയിരുന്നു. തുടർന്നാണ് 406, 420, 34 വകുപ്പുകൾ പ്രകാരം ജാമ്യമില്ലാ വകുപ്പിൽ കേസ് എടുത്തത്.

ADVERTISEMENT

അതേസമയം, കേസിൽ വിശദീകരണവുമായി നടൻ നിവിൻ പോളി രംഗത്തെത്തി ‘ഇതുമായി ബന്ധപ്പെട്ട കേസിൽ രഹസ്യസ്വഭാവം സൂക്ഷിക്കണമെന്ന് ജൂൺ 28ന് കോടതി ഉത്തരവിട്ടതാണ്. ഇതു വകവയ്ക്കാതെ മറ്റൊരു കേസ് റജിസ്റ്റർ ചെയ്ത് കാര്യങ്ങളെ വളച്ചൊടിക്കുകയായിരുന്നു. നിയമനടപടിയുമായി മുന്നോട്ടുപോകും. സത്യം അതിജീവിക്കും’. – സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ നിവിൻ പോളി അറിയിച്ചു.

കേസിൽ നിവിൻ പോളി ഒന്നാം പ്രതിയും ഏബ്രിഡ് ഷൈൻ രണ്ടാം പ്രതിയുമാണ്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT