മലയാള സിനിമയിലെ എക്കാലത്തെയും പ്രിയനായികമാരിൽ ഒരാളാണ് ശാന്തി കൃഷ്ണ. ആയിരത്തി തൊള്ളായിരത്തി എൺപതുകളിൽ ജനപ്രീതി നേടിയ മധ്യവർത്തി സിനിമകളിലെ അഭിനയ പ്രാധാന്യമുള്ള നായികാവേഷങ്ങൾ ശാന്തിയെ താരമാക്കി. വലിയ നായകൻമാർക്കൊപ്പം കമേഴ്സ്യൽ സിനിമകളിലും ശാന്തി തിളങ്ങി. ഇടക്കാലത്ത് കുടുംബജീവിതത്തിന്റെ തിരക്കുകളുമായി

മലയാള സിനിമയിലെ എക്കാലത്തെയും പ്രിയനായികമാരിൽ ഒരാളാണ് ശാന്തി കൃഷ്ണ. ആയിരത്തി തൊള്ളായിരത്തി എൺപതുകളിൽ ജനപ്രീതി നേടിയ മധ്യവർത്തി സിനിമകളിലെ അഭിനയ പ്രാധാന്യമുള്ള നായികാവേഷങ്ങൾ ശാന്തിയെ താരമാക്കി. വലിയ നായകൻമാർക്കൊപ്പം കമേഴ്സ്യൽ സിനിമകളിലും ശാന്തി തിളങ്ങി.

ഇടക്കാലത്ത് കുടുംബജീവിതത്തിന്റെ തിരക്കുകളുമായി സിനിമ വിട്ട ശാന്തി ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമായാണ് തിരികെയെത്തിയത്. തുടർന്ന് അമ്മ വേഷങ്ങളിലേക്കും ക്യാരക്ടർ റോളുകളിലേക്കും ചുവടുമാറിയ താരം ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ പറ‍ഞ്ഞതാണ് ശ്രദ്ധേയമാകുന്നത്.

ADVERTISEMENT

ജീവിതത്തിൽ ഒരു നഷ്ട ബോധം പോലെ തോന്നിയിട്ടുള്ളത് എന്താണെന്ന അവതാരകന്റെ ചോദ്യത്തിന് ശാന്തിയുടെ മറുപടി ഇങ്ങനെ –

‘‘അതു പറയാമോ ? എനിക്കൊരു നല്ല ലൈഫ് പാർട്ണറെ കിട്ടാത്തതിന്റെ ഒരു വിഷമമുണ്ട്. എനിക്ക് രണ്ട് കല്യാണമായിട്ടും എന്റെ ഒരു ആഗ്രഹം പോലെ ഒരു ലൈഫ് പാർട്ണറ് വന്നില്ലല്ലോ. അതൊരു മിസിങ് തന്നെയല്ലേ, ലൈഫില്’’.– ശാന്തി കൃഷ്ണ പറയുന്നു.

ADVERTISEMENT

അതേ സമയം ജീവിതത്തിലെ ഒരു വലിയ സന്തോഷത്തിലാണിപ്പോൾ ശാന്തി കൃഷ്ണ. ആഗ്രഹിച്ചതു പോലെ കൊച്ചിയിൽ ഒരു പുതിയ വീട് സ്വന്തമാക്കിയിരിക്കുകയാണ് ശാന്തി. ഗൃഹപ്രവേശന ചടങ്ങുകളുടെ വിഡിയോ വൈറലായിരുന്നു. അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ‘ശ്രീകൃഷ്ണം’ എന്നാണ് വീടിന്റെ പേര്.

ADVERTISEMENT
ADVERTISEMENT